കുറ്റ്യാടി സീറ്റ് വിട്ടുനൽകിയത് എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം ഉറപ്പാക്കാൻ -ജോസ് കെ. മാണി
text_fieldsകോട്ടയം: കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചു. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് എൽ.ഡി.എഫ് നല്‍കിയത്.
'കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നത്.
മുന്നണിയുടെ ഐക്യത്തിന് പോറൽ എല്‍പ്പിക്കുന്ന ഒന്നും കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൂർണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളത് -ജോസ് കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.