കടൽകടന്നെത്തി ബിജുവിെൻറ കുടുംബത്തിന് കാരുണ്യത്താങ്ങ്
text_fieldsചെങ്ങന്നൂർ: ആറ് മാസമേ ബിജു കുവൈത്തിൽ പണിയെടുത്തിട്ടുള്ളു. പക്ഷേ, െകാറിയക്കാരൻ ഹംബ ർട്ട്ലീ ബിജുവിനെ മറന്നില്ല. ബിജുവില്ലാത്ത വീട്ടിലേക്ക് കുടുംബത്തെ സാന്ത്വനിപ്പി ക്കാൻ ലീ പറന്നെത്തി. ചെങ്ങന്നൂർ ചെറിയനാട് കടയിക്കാട് 12ാം വാർഡിൽ മുളമൂട്ടിൽ ബിജുഭവനിൽ 48കാരനായ ബിജു ആറുമാസം മാസം കുവൈത്തിൽ പ്ലംബറായിരുന്നു. പണിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടാഴ്ച മുമ്പ് മൃതദേഹം കമ്പനിയുടെ നേരിട്ടുള്ള ചുമതലയിലാണ് നാട്ടിൽ എത്തിച്ചത്.
ഞായറാഴ്ച രാവിലെ നിനച്ചിരിക്കാതെ കമ്പനിയുടെ സി.ഇ.ഒയായ കൊറിയൻ സ്വദേശി ഹംബർട്ട് ലീയും മൂന്ന് മലയാളി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വീട്ടിലെത്തി. ബിജുവിെൻറ ഭാര്യ ബോബി, മാതാവ് മേരിക്കുട്ടി, ഐ.ടി.ഐയിലും പ്ലസ് ടുവിലും പഠിക്കുന്ന മക്കളായ ആൽബി, അജോബി എന്നിവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. കൂടാതെ ഇൻഷുറൻസ് തുകയും ജീവനക്കാരുടെ വിഹിതവുമായി 33.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഇതിൽ 27 ലക്ഷം ഭാര്യക്കും 6.5 ലക്ഷം മാതാവിനും കൊടുത്തു. ബിജു മുമ്പ് പത്ത് വർഷക്കാലത്തിലധികം ഗൾഫിൽ മറ്റൊരു സ്ഥലത്ത് ജോലി ചെയ്തശേഷം നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് കുവൈത്തിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.