സിദ്ദീഖ് കാപ്പൻെറ ജീവൻ രക്ഷിക്കാൻ ഇടപെടണം –കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുനന്തപുരം: ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് കാപ്പൻ മഥുരയിലെ കെ.വി.എം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. നേരത്തേതന്നെ ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പെൻറ ആരോഗ്യനില ജയിൽവാസത്തെ തുടർന്ന് മോശമായിരുന്നു.
കാപ്പനോട് മനുഷ്യത്വരഹിത സമീപനം പുലർത്തുന്ന ഉത്തർപ്രദേശ് ഭരണകൂടത്തിെൻറയും പൊലീസിെൻറയും കീഴിൽ അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിചരണം കിട്ടുമോ എന്നതിൽ അങ്ങേയറ്റം ആശങ്കയുണ്ട്. ഡൽഹിയിൽ എയിംസ് പോലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും അദ്ദേഹത്തിെൻറ മോചനത്തിനും േകന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും ഉത്തർപ്രദേശ് സർക്കാറുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സമർപ്പിച്ച നിവേദനത്തിൽ യൂനിയൻ പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അഭ്യർഥിച്ചു.
അതിനിടെ സിദ്ദീഖ് കാപ്പന് അടിയന്തര ചികിത്സ ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദീഖിനെ യു.പിയിൽനിന്ന ്ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലോ എയിംസിലേക്കോ അടിയന്തരമായി മാറ്റി മികച്ച ചികിത്സ ഉറപ്പാക്കണമെന്നാണ് യൂനിയെൻറ ആവശ്യം. സിദ്ദീഖിന് അടിയന്തര ചികിത്സ നൽകണമെന്ന് പ്രസ്ക്ലബ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.
സെല്ലിനുള്ളിൽ കുഴഞ്ഞു വീണ സിദ്ദീഖിനെ ജയിൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് െപൺകുട്ടിയെ സവർണ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുേമ്പാഴായിരുന്നു സിദ്ദീഖിനെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.