ആക്രമിക്കപ്പെട്ടത് 45 മാധ്യമപ്രവർത്തകർ; ശക്തമായ നടപടി വേണം –കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: കേരളത്തിലും ഡൽഹിയിലുമായി കഴിഞ്ഞ രണ്ടുദിവസം ആക്രമിക്കപ്പെട്ട ത് 45 മാധ്യമപ്രവർത്തകരാണെന്നും അക്രമികൾക്കെതിരായ പൊലീസ് നടപടി വെറും പേരിനുമാ ത്രമാക്കരുതെന്നും ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ മുഖ്യമന്ത്രിക്ക് പരാതി നൽകി. 15 മാധ്യമപ്രവർത്തകരുടെ കാമറയും ഫോണും നശിപ്പിക്കപ്പെട്ടു. ഇതിനുള്ള നഷ്ടപരിഹാരം ഇൗടാക്കിക്കാനും നടപടിവേണം. തുലമാസ പൂജയുടെ സമയത്ത് നിലയ്ക്കലിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം കേസിൽ നിയമനടപടികൾ ഇഴയുന്നതാണ് തുടർന്നും സംഘടിത ആക്രമണങ്ങൾക്ക് കാരണം. തുലമാസ പൂജക്കാലത്തെ കേസിലും മുഴുവൻ പ്രതികളെയും കണ്ടെത്തി ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുക്കണം.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്കെതിരെ സംഘ്പരിവാർ സംഘടനകളിൽനിന്ന് സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സംസ്ഥാനത്തിലെ വിവിധ ജില്ലകളിലായി 39 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. വനിതകളുൾപ്പെടെ കൈയേറ്റത്തിന് വിധേയരായി. തിരുവനന്തപുരത്തും തൃശൂരും ഒമ്പത് വീതവും പാലക്കാടും കാസർകോടും ഏഴുവീതവും കൊല്ലത്ത് അഞ്ചും കോഴിക്കോടും വയനാടും ഒാരോരുത്തർ വീതവും എന്നിങ്ങനെയാണ് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
ജനുവരി മൂന്നിന് വൈകീട്ട് ഡൽഹി കേരളഹൗസിന് മുന്നിൽവെച്ച് മൂന്ന് മലയാളികളും രണ്ട് തമിഴ്നാട്ടുകാരുമായ ദൃശ്യമാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. 15ഒാളം ഫോേട്ടാഗ്രാഫർമാരുടെയും കാമറാമാന്മാരുടെയും കാമറയുടെ ലെൻസ്, സ്പെയർപാർട്സ് എന്നിവ നശിപ്പിക്കപ്പെട്ടു. ജനുവരി രണ്ടിന് കോഴിക്കോട്ട് റിപ്പോർട്ടർ ടി.വിയുടെ ബ്യൂറോ ഒാഫിസും ആക്രമിക്കെപ്പട്ടതായി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.