മുഖ്യമന്ത്രിയുടെ സമീപനം അവഹേളനപരം -കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: ബി.െജ.പി^ആർ.എസ്.എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിന് മുന്നോടിയായി ദൃശ്യങ്ങൾ പകർത്താനും യോഗതീരുമാനം റിപ്പോർട്ട് ചെയ്യാനുമെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തികച്ചും നിർഭാഗ്യകരവും അവഹേളനപരവുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. സർക്കാറിെൻറ പൊതു അറിയിപ്പുണ്ടായതുപ്രകാരം വാർത്ത തേടിയെത്തിയതാണ് മാധ്യമപ്രവർത്തകർ.
അവർ അനധികൃതമായി കടന്നുകയറുകയോ അതിക്രമിച്ചുകടക്കുകയോ ചെയ്തിട്ടില്ല. വാർത്ത തേടിയെത്തുക എന്നത് മാധ്യമപ്രവർത്തകരുടെ സ്വാഭാവികരീതിയും അവകാശവുമാണ്. അതിന് ആരും ക്ഷണിക്കേണ്ടതില്ല. കേരളം കാത്തിരിക്കുന്ന ഒരു പ്രധാന യോഗത്തിന് മുഖ്യമന്ത്രിയെത്തുന്നതിെൻറ ദൃശ്യം പകർത്തുക മാത്രമായിരുന്നു കാമറമാൻമാരുടെ ഉദ്ദേശ്യം. എല്ലാതരം ഉന്നത നേതൃയോഗങ്ങളുടെയും തുടക്കത്തിലുള്ള ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തുന്നതും വാർത്ത നൽകുന്നതും സാധാരണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കടുത്തഭാഷയിൽ പ്രതികരിച്ചത് അവഹേളനമാണ്. റിപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നെങ്കിൽ അത് നേരത്തേ അറിയിക്കണമായിരുന്നു. ഇത്രയും പ്രകോപനം മുഖ്യമന്ത്രിയിൽനിന്നുണ്ടായത് ഖേദകരമാണ്.
പെെട്ടന്നുണ്ടായ പ്രകോപനത്തിന് കാരണമുണ്ടെങ്കിൽ അത് മുഖ്യമന്ത്രി തുറന്നുപറയണമെന്നും കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.