റസാഖ് താഴത്തങ്ങാടിക്കും ബൈജു കൊടുവള്ളിക്കും ഫൊട്ടോഗ്രഫി പുരസ്കാരം
text_fieldsതൃശൂർ: കേരള പത്രപ്രവർത്തക യൂനിയൻ 55ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിലെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഫോട്ടോ വിഭാഗത്തിൽ ഒന്നാം സമ്മാനം 'മാധ്യമം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റസാഖ് താഴത്തങ്ങാടിയുടെ കെവിൻ വധക്കേസ് പശ്ചാത്തലമാക്കിയ 'കണ്ണീർ പ്രണാമമെന്ന' ചിത്രത്തിനാണ്.
രണ്ടാം സമ്മാനം മാതൃഭൂമിയിലെ സാജൻ വി. നമ്പ്യാരുടെ നിപ പശ്ചാത്തലമാക്കിയുള്ള 'നൽകാം ഒരു ബിഗ് സല്യൂട്ട്' എന്ന ചിത്രത്തിനും മൂന്നാം സമ്മാനം 'മാധ്യമം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബൈജു കൊടുവള്ളിയുടെ പുത്തുമല ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ 'ആ കാലുകൾ നടക്കാൻ കൊതിച്ച ദൂരമെത്രയായിരുന്നു' എന്ന ചിത്രത്തിനും ലഭിച്ചു.
പി. സന്ദീപ് (മാധ്യമം), സിദ്ദിഖുല്‍ അക്ബര്‍ (മാതൃഭൂമി), ശിവജി (സിറാജ്), കൃഷ്ണപ്രകാശ് (ജനയുഗം), ആന്‍റോ വര്‍ഗീസ് (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.
വാര്‍ത്താ ദൃശ്യ വിഭാഗത്തില്‍ പി.എസ്. അരുണ്‍ (24ന്യൂസ്) ഒന്നാം സ്ഥാനവും ജി.കെ.പി. വീജീഷ് (ഏഷ്യാനെറ്റ് ന്യൂസ്) രണ്ടാം സ്ഥാനവും നേടി. തേക്കിന്‍കാട് മൈതാനി തെക്കേഗോപുരനടയിലെ ഫോട്ടോ/വീഡിയോ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍നിന്നാണ് പുരസ്‌കാരത്തിന് അഹര്‍മായവ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.