കോവിഡ്: മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കാൻ ശ്രമം; പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsതിരുവനന്തപുരം: കോവിഡ് വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള പൊലീസ് നീക്കത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ശക്തിയായി പ്രതിഷേധിച്ചു. ലോകമാകെ ഭീതിവിതച്ച് പടരുന്ന കോവിഡ് വ്യാപനത്തിനെതിരെ ജനങ്ങളിൽ തീവ്രമായ അവബോധം പകരുന്നതിന് മാധ്യമ സമൂഹം ഒന്നടങ്കം നിതാന്ത ജാഗ്രതയും ഊർജിതശ്രമവും തുടരുമ്പോൾ കളമശ്ശേരി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വാർത്ത പുറത്തു കൊണ്ടുവന്നതിന് മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കാനുള്ള പൊലീസ് ശ്രമം അപലപനീയമാണ്.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ലേഖകരെ സമ്മർദത്തിലാക്കുകയും കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ നീക്കമാണ്.
ആശുപത്രിയിൽ കോവിഡ് സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞ രോഗി അനുമതിയില്ലാതെ ഇറങ്ങിപ്പോയത് സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസ് കമീഷണർക്കും റൂറൽ എസ്.പിക്കും നൽകിയ കത്താണ് വാർത്തയായത്. ഇതിെൻറ പേരിൽ മാധ്യമപ്രവർത്തകരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ ഫോൺ പിടിച്ചുവെച്ച കളമശ്ശേരി പൊലീസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥെര സസ്പെൻഡ് ചെയ്യുകയും മാതൃകപരമായി ശിക്ഷിക്കുകയും വേണമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യൂനിയൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.