കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ 58ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ തിരുവനന്തപുരത്ത് നടക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്‍ററിലെ എൻ. രാജേഷ് നഗറിൽ ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യൂനിയൻ പ്രസിഡന്‍റ് കെ.പി. റെജി അധ്യക്ഷതവഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എം. വിൻസെന്‍റ് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, യൂനിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, യൂനിയൻ ജില്ല സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ഞായറാഴ്ച 12ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത അധ്യക്ഷതവഹിക്കും. മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോൺസൺ തുടങ്ങിയവർ സംസാരിക്കും.
സമ്മേളന ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാളയം സ്വദേശാഭിമാനി പ്രതിമക്ക് മുന്നിൽനിന്ന് കേസരി മന്ദിരത്തിലേക്ക് വിളംബര ഘോഷയാത്രയും നടക്കും.
സ്വാഗത സംഘം ചെയർമാർ മന്ത്രി വി. ശിവൻകുട്ടി, യൂനിയൻ പ്രസിഡന്‍റ് കെ.പി. റെജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, ജില്ല പ്രസിഡന്‍റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.