കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച
text_fieldsകോഴിക്കോട്: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) 55ാം സംസ്ഥാന സേമ്മളനം ഇൗ മാസം 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് യാഷ് ഇൻറർനാഷനൽ ഹോട്ടലിൽ രാവിലെ 10.30ന് ഉദ്ഘാടന സേമ്മളനം നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എം.കെ. രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ, വി. മുരളീധരൻ, ബിനോയ് വിശ്വം, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, എം.കെ. മുനീർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
‘പ്രളയം, അതിജീവനം’എന്ന തലക്കെട്ടിൽ ടൗൺഹാളിൽ 19 മുതൽ 22 വരെ േഫാേട്ടാ, വിഡിയോ പ്രദർശനം നടക്കും. 134 ഫോട്ടോഗ്രാഫർമാരുടെ 250ലേറെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വിവിധ മാധ്യമസ്ഥാപനങ്ങളിലെ വിഡിയോ ജേണലിസ്റ്റുകൾ പ്രളയകാലത്ത് പകർത്തിയ ദൃശ്യങ്ങളുമുണ്ടാകും. ഫോട്ടോ-വിഡിയോ പ്രദർശനത്തിെൻറ േബ്രാഷർ ശനിയാഴ്ച രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.
‘മാധ്യമങ്ങൾ: മൂല്യങ്ങൾ, വെല്ലുവിളികൾ, ധാർമികത’ എന്ന വിഷയത്തിൽ നടക്കുന്ന മാധ്യമ സെമിനാർ ശനിയാഴ്ച വൈകീട്ട് 4.30ന് പ്രസ്ക്ലബ് ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലിന് കിഡ്സൺ കോർണറിൽ ‘മാധ്യമം’ ഫോേട്ടാഗ്രാഫർ പ്രകാശ് കരിമ്പയും സംഘവും നാടകം അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻകൂടിയായ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല പ്രസിഡൻറ് കെ. േപ്രമനാഥ്, സെക്രട്ടറി പി. വിപുൽനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.