വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച ആളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: പൊതുസ്ഥലത്തെ റിപ്പോർട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വഞ്ചിയൂർ കോടതി പരിസരത്ത് വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കിടയിലേക്ക് കയറിയ ഒരാൾ ‘ജനം’ ടിവിയിലെ മാധ്യമ പ്രവർത്തകയോട് അതിക്രമം കാട്ടുകയായിരുന്നു.
സഹപ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതി വളപ്പിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതു സംബന്ധിച്ചു മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി. പൊതുനിരത്തുകളിൽ പോലും വനിതാ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്നും ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസും ഭരണാധികാരികളും തയാറാകണമെന്നും കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.