പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്ന് കൊച്ചിയില്‍
text_fieldsകൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ശനിയാഴ്ച കൊച്ചിയില്‍ നടക്കും. രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (ബി.കെ.എസ്) വെള്ളിയാഴ്ച നഗരത്തില്‍ വിളംബര ജാഥ നടത്തി. ഗായകന്‍ അഫ്സല്‍ ഫ്ളാഗ് ഓഫ് ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമിയിലെ 41 ചിത്രകാരന്മാര്‍ പങ്കെടുത്ത ചിത്രകലാ ക്യാമ്പ് നടന്നു. കേരളത്തെക്കുറിച്ച ഗാനമാലപിച്ച് അഫ്സല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ കെ.ജി. രാജീവ്നാഥ് മുഖ്യാതിഥിയായിരുന്നു. ബി.കെ.എസ് സംസ്ഥാന രക്ഷാധികാരി ടി.ആര്‍. ദേവന്‍, ഹാര്‍മണി ഗ്രൂപ് ചെയര്‍മാന്‍ സിറിള്‍ ഡൊമിനിക്, എസ്.എന്‍.ഡി.പി കണയന്നൂര്‍ താലൂക്ക് യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം കെ.പി. ശിവദാസ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച രാവിലെ ഒമ്പതിന് ടൗണ്‍ഹാളില്‍ പതാക ഉയര്‍ത്തും. രാവിലെ എട്ട് മുതലാണ് രജിസ്ട്രേഷന്‍. ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, എസ്. ശര്‍മ, ഹൈബി ഈഡന്‍ എന്നിവര്‍ സംസാരിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എം. റോയി, കെ. മോഹനന്‍, എം.പി. പ്രകാശന്‍, ലേക്ഷോര്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ എന്നിവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.