കെ.വി തോമസ് പാർട്ടി കോൺഗ്രസ് വേദിയിൽ; സെമിനാറിന് തുടക്കം
text_fieldsകണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കാൻ കെ.വി തോമസ് വേദിയിൽ എത്തി. കരഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തെ സ്വീകരിച്ചത്. കെ.വി തോമസ് കാണിച്ചത് ധീരതയാണെന്ന് സ്വാഗത പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
ഹൈക്കമാന്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്ക് അവഗണിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. കോൺഗ്രസുകാരനായിട്ട് തന്നെയാണ് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് എന്നാണ് നേരത്തെ കെ.വി. തോമസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നത്.
സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
കെ.വി തോമസിന് പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ഉച്ചയ്ക്ക് പ്രതികരിച്ചത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ കെ.വി തോമസിനെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യം തീരുമാനിക്കുന്നത് കെ.പി.സി.സി പ്രിഡന്‍റായിരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ കെ.വി.തോമസിന് വൻ സ്വീകരണമാണ് സിപിഎം നൽകിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.