സി.പി.എമ്മുമായി കച്ചവടം നടത്തി, കെ.വി. തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു -കെ. സുധാകരൻ
text_fieldsകണ്ണൂർ: നേതൃത്വത്തിന്റെ വിലക്കുലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കെ.വി. തോമസ് കോണ്‍ഗ്രസില്‍നിന്ന് പുറത്താകും. തോമസിനെ ഞങ്ങള്‍ക്കുവേണ്ട, അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു. പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്.
പാർട്ടി പ്രവർത്തകരുടെ വികാരമാണ് കെ.പി.സി.സി ഉൾക്കൊള്ളുന്നത്. കെ.വി. തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. കൂറ് അങ്ങും ശരീരം ഇങ്ങുംവെച്ചിട്ട് കാര്യമില്ലെന്നും കെ. സുധാകരൻ പരിഹസിച്ചു.
കെ.വി. തോമസിന് കൂടുതൽ പരിഗണന നൽകിയതിൽ ഇപ്പോൾ ഖേദിക്കുന്നു. വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നു. തിരുത തോമ എന്ന് വിളിച്ചത് കോൺഗ്രസല്ല, സ്വന്തം നാട്ടുകാരും വി.എസ്. അച്യുതാനന്ദനുമാണ്.
സി.പി.എമ്മുമായി അദ്ദേഹം കച്ചവടം നടത്തി നില്‍ക്കുകയാണ്. ഇനിയൊന്നും കിട്ടാന്‍ അവസരമില്ലെന്നുകണ്ടാണ് പിണറായി വിജയൻ കണ്‍കണ്ട ദൈവമായത്. എ.ഐ.സി.സി പുറത്താക്കുമോ എന്ന ചോദ്യത്തിന്, എ.ഐ.സി.സി അല്ലാതെ പടച്ചോൻ നേരിട്ട് ഇറങ്ങിവന്ന് കെ.വി. തോമസിനെ പുറത്താക്കുമോ എന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.