കെ.വി.തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനെന്ന് കെ. സുധാകരന്‍
text_fieldsകൊച്ചി: കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി തോമസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങൾ അദ്ദേഹത്തിന് ഷെയർ കിട്ടിയതാകാമെന്നും കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സുധാകരൻ പരിഹസിച്ചു. കെ.വി. തേമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നിൽ കുമ്പിട്ട് നിൽക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി സി.പി.എമ്മുമായി കൈകോർക്കുകയാണ്, കേരളത്തിൽ കോൺഗ്രസ് ഇനി അധികാരത്തിൽ എത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് യച്ചൂരിയെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് അടിമപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം കെ.വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചർച്ച ചെയ്യും. പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ.വി. തോമസിനെതിരെ കെ.പി.സി.സി നടപടി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി നൽകിയ കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു.
കെ.വി. തോമസും സി.പി.എമ്മും അച്ചടക്ക നടപടിയാണ് ആഗ്രഹിക്കുന്നതെന്ന വിലയിരുത്തലിൽ വിഷയത്തിൽ മെല്ലപ്പോക്ക് നയമാണ് പാർട്ടി സ്വീകരിച്ചത്. എ.കെ. ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേർന്നു കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.