താനുൾെപ്പടെ ആരും അനിവാര്യരല്ല; ചെറുപ്പക്കാർക്ക് പ്രാതിനിധ്യം വേണം -കെ.വി. തോമസ് എം.പി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ സ്ഥാനാർഥികൾക്ക് പ്രാതിനിധ്യം നൽകണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിെൻറ ആവശ്യം ന്യായമാണ്. യുവാക്കളാണ് രാജ്യത്തെ നയിക്കേണ്ടവർ. എന്നാൽ, സ്ഥാനമാനങ്ങൾ കിട്ടുന്നതിനൊപ്പം ഉത്തരവാദിത്തവും അവർ പ്രകടിപ്പിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിൽ ജയസാധ്യതക്കാണ് പ്രധാനം. പുതുമുഖങ്ങളാണെങ്കിലും ജയിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ താനുൾെപ്പടെ ആരും അനിവാര്യരല്ല. താൻ മത്സരിക്കണമോയെന്നത് തീരുമാനിക്കേണ്ടത് ഡൽഹിയിൽ നിന്നാണ്. പാർട്ടി പറയുന്നതെന്തായാലും അനുസരിക്കും. സിറ്റിങ് എം.പിമാർ മത്സരിക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈകമാൻഡും കെ.പി.സി.സി നേതൃത്വവുമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എം.പി എന്ന സ്ഥാനമില്ലെങ്കിലും ചെയ്യാൻ മറ്റ് നിരവധി കാര്യങ്ങളുണ്ട്. 1984ൽ ജയിച്ച് ഡൽഹിയിൽ പോയപ്പോഴുള്ള കൊച്ചിയല്ല ഇന്നത്തേത്. ഇതുവരെയുള്ള പൊതുപ്രവർത്തനത്തിൽ വ്യക്തിപരമായി സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കെണ്ടയ്നർ റോഡ് ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചർച്ചയൊന്നും നടന്നിട്ടില്ല. ജില്ല ഭരണകൂടവും ദേശീയപാത അധികൃതരും സമ്മതിച്ചതുപോലെ സർവിസ് റോഡ്, അണ്ടർപാസ് റോഡ് എന്നിവ പൂർത്തിയാക്കിയശേഷമേ ടോൾപിരിവ് തുടങ്ങാവൂ. നൂറുകണക്കിന് കണ്ടെയ്നറുകൾക്ക് പാർക്കിങ് സൗകര്യമുൾെപ്പടെ ഒരുക്കണം. സമരവുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.