കെ.വി. തോമസ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചതു മുതൽ കടുത്ത അമർഷത്തിൽ കഴിയുന്ന കെ.വി. തോമസിെന കെ.പി.സി.സി വർക്കിങ് പ്രസിഡൻറായി കോൺഗ്രസ് ഹൈകമാൻഡ് നിയമിച്ചു. ഒപ്പം സി.കെ. ശ്രീധരനെ വൈസ് പ്രസിഡൻറായും നിയോഗിച്ചു. നിലവിൽ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡൻറുമാരാണ്.
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണ് നിയമനം. എറണാകുളം സീറ്റ് അപ്രതീക്ഷിതമായി ഹൈബി ഈഡന് നൽകിയപ്പോൾ ക്ഷുഭിതനായ കെ.വി. തോമസ്, പാർട്ടിക്കു പുറത്തും തനിക്ക് സാധ്യതകളുണ്ടെന്ന സൂചനയുമായി രംഗത്തു വന്നിരുന്നു. അർഹിക്കുന്ന മറ്റൊരു പദവി തെരഞ്ഞെടുപ്പിനു ശേഷം നൽകുമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്ക്, നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് പാലിക്കണമെന്ന് നേതാക്കളെ അടിക്കടി ഓർമപ്പെടുത്തി വരുകയായിരുന്നു കെ.വി. തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.