താൻ പദവി ആഗ്രഹിക്കുന്നയാളല്ലെന്ന് കെ.വി. തോമസ്
text_fieldsകൊച്ചി: താൻ പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും പ്രഫ. കെ.വി. തോമസ്. ജീവിതകാലം മുഴുവൻ രാഷ്ട്രീയത്തിനതീതമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുമായി ബന്ധമുണ്ട്. അത് കേരളത്തിന്‍റെ വികസനത്തിന് ഉപയോഗപ്പെടുത്തും.
കൊച്ചി തോപ്പുംപടിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കഴിഞ്ഞദിവസം കൊച്ചിയിൽ വന്നപ്പോൾ തന്നെ നേരിട്ട് വിളിപ്പിച്ച് നിയമനത്തെക്കുറിച്ച് അറിയിച്ചിരുന്നു. ജനങ്ങളോടൊപ്പം ജോലി ചെയ്യാൻ അദ്ദേഹം അവസരം തന്നു. വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. അതുകൊണ്ടാണ് കെ-റെയിലിനെ പിന്തുണച്ചത്.
എല്ലാവരെയും ഒരുമിപ്പിച്ചുനിർത്താനാണ് ശ്രമിച്ചതെന്നും ഗ്രൂപ് പ്രവർത്തനങ്ങൾക്കൊന്നും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.