കോൺഗ്രസിന്‍റെ അംഗത്വ വിതരണം വൻപരാജയമെന്ന് കെ.വി തോമസ്
text_fieldsതിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് മുതിർന്ന നേതാവ് കെ.വി തോമസ്. കോൺഗ്രസിന്‍റെ അംഗത്വ കാമ്പയിൻ വൻ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.
ഗ്രൂപുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ല. കെ.പി.സി.സി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്നു താൻ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശിക്കവെ കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് ഹൗസ് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ല, സൗഹൃദ സന്ദർശനമാണെന്നും കെ.വി തോമസ് വ്യക്തമാക്കി.
അംഗത്വ കാമ്പയിൻ ഗൗരവത്തിലെടുത്തില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് കെ.വി തോമസിന്‍റെ വിമർശനം.
രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ.വി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്കലംഘനത്തിന്‍റെ പേരിൽ നടപടി പ്രതീക്ഷിക്കുന്നതിലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് വിശദീകരണം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു. ഉന്നയിച്ച പരാതികൾ പരിഹരിക്കുന്നില്ലെന്നും തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന മുൻ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.