നിയമസഭ സീറ്റ്: പാർട്ടി മാനദണ്ഡങ്ങൾ എല്ലാവർക്കും ബാധകമാവണം -കെ.വി തോമസ്
text_fieldsകൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മാനദണ്ഡങ്ങൾ എല്ലാവർക്കും ബാധകമാവണമെന്ന് പ്രഫ. കെ.വി തോമസ്. ചിലരെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭ അംഗങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്ന കാര്യത്തിൽ വിജയസാധ്യത കൂടി പരിശോധിക്കണം. യു.ഡി.എഫ് അനുകൂല സാഹചര്യം ഗ്രൂപ്പ് അതിപ്രസരം കൊണ്ട് നശിപ്പിക്കരുതെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
എറണാകുളം ലോക്സഭ സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പദവി നൽകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തന്നെക്കാൾ പ്രായം കൂടിയവർ ഉന്നത സ്ഥാനങ്ങളിലുണ്ട്. തനിക്ക് പാർട്ടി ഭാരവാഹിത്വം ലഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും കെ.വി തോമസ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.