ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി കെ.വി തോമസ്; കാബിനറ്റ് റാങ്കോടെ നിയമനം
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി കെ.വി തോമസിനെ നിയമിച്ചു. കാബിനറ്റ് റാങ്കോട് കൂടിയായിരിക്കും പദവി. മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനം പുറത്ത് വന്നത്.
മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ പുറത്താക്കിയത്.
ദീർഘകാലമായി കോൺഗ്രസുമായി നിസ്സഹകരണം തുടരുകയായിരുന്നു കെ.വി തോമസ്. ഇതിനൊടുവിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ തോമസ് സി.പി.എമ്മുമായി സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.