കെ.വി. തോമസ് ഇന്ന് ഡൽഹിക്ക്; റിപ്പബ്ലിക് ദിനത്തിൽ കേരളഹൗസിൽ ദേശീയപതാക ഉയർത്തും
text_fieldsഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ.വി.തോമസ് ഇന്ന് ഡൽഹിക്കുപോകും. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. റിപ്പബ്ലിക് ദിനത്തിൽ കേരള ഹൗസിൽ അദ്ദേഹം ദേശീയ പതാക ഉയർത്തും.
കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സർക്കാരിനു മുമ്പാകെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്ക് വിലയാവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടത്തിൽ കണക്കാക്കുന്നതും ചർച്ചാവിഷയമായി. ദേശീയപാത വികസനത്തിന് സംസ്ഥാനവും വിഹിതം വഹിക്കണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് തിരിച്ചടിയാണ്. എയിംസ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യവും കെ.വി.തോമസ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മുൻഗാമി എ.സമ്പത്ത് ഉപയോഗിച്ചിരുന്ന മുറിയായിരിക്കും കേരള ഹൗസിൽ കെ.വി.തോമസ് ഉപയോഗിക്കുക. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നടത്തിയ നിയമനം വിമർശനത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.