Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യഭദ്രതാനിയമം...

ഭക്ഷ്യഭദ്രതാനിയമം കാര്യക്ഷമമായി നടപ്പാക്കാൻകഴിഞ്ഞില്ല –കെ.വി. തോമസ്

text_fields
bookmark_border
ഭക്ഷ്യഭദ്രതാനിയമം കാര്യക്ഷമമായി നടപ്പാക്കാൻകഴിഞ്ഞില്ല –കെ.വി. തോമസ്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി, പി​ണ​റാ​യി സ​ർ​ക്കാ​റു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി​യും എം.​പി​യു​മാ​യ കെ.​വി. തോ​മ​സ്. ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം നി​ല​വി​ൽ​വ​ന്നി​ട്ട് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും ഇ​പ്പോ​ഴും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ൽ ഭ​ക്ഷ്യ​വി​ത​ര​ണം​ചെ​യ്യാ​ൻ സം​സ്ഥാ​ന​ത്തി​നാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​മം ന​ട​പ്പാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യും പ​രാ​തി​ക​ൾ. നി​യ​മം പൂ​ർ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​പാ​ക​ത​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​വ തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക് മ​ഞ്ചി​​െൻറ സം​സ്ഥാ​ന​ത​ല സ​മ്മേ​ള​നം വി.​ജെ.​ടി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും ഉ​റ​പ്പാ​യും മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​വ​രാ​ണ്. ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​ത് കേ​ന്ദ്ര​ത്തി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തേ​ണ്ട ബാ​ധ്യ​ത സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ട്.  താ​നാ​ണ് കേ​ര​ള​ത്തി​​െൻറ അ​രി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ വാ​ദം ശ​രി​യ​ല്ല. 10 ല​ക്ഷം മെ​ട്രി​ക് ട​ൺ ധാ​ന്യ​മാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത് 14.25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​ത് താ​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണെ​ന്നും കെ.​വി. തോ​മ​സ്പ​റ​ഞ്ഞു. റ​വ. ഡോ. ​എം.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് തു​ടി ഡ​യ​റ​ക്ട​ർ റ​വ. ബേ​ബി ചാ​ലി​ൽ സ്വാ​ഗ​ത​വും ചെ​റു​ര​ശ്മി സ​​െൻറ​ർ ഡ​യ​റ​ക്ട​ർ റ​വ. സി. ​ലി​ല്ലി പ​ന​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kv thomas
News Summary - KV Thomas
Next Story