കെ.വിദ്യയുടെ അഡ്മിഷനിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: സംവരണം അട്ടിമറിച്ച് എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് അഡ്മിഷൻ നൽകിയത് മുതലുള്ള സംസ്കൃത സർവകലാശാലയിലെ ഇടതുപക്ഷ ഉദ്യോഗസ്ഥതലത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. കാലടി കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സംസ്കൃത സർവകലാശാലക്ക് മുമ്പിൽ പൊലീസ് ബാരക്കേട് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.
കെ. വിദ്യക്ക് എല്ലാ മനദണ്ഡങ്ങളും ലംഘിച്ചാണ് പി.എച്ച്.ഡിക്ക് പ്രവേശനം നൽകിയതെന്നും ഇതിൽ എസ്.എഫ്.ഐ സി.പി.എം നേതൃത്വത്തിനോടൊപ്പം മന്ത്രി പി.രാജീവിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഭരണത്തിൻ്റെ തണലിൽ വിദ്യമാർ വിലസുന്നത് നോക്കി നിൽക്കാനാണ് പൊലീസിൻ്റെ വിധിയെന്നും, കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ തകർക്കുന്ന സമീപനമാണ് വ്യാജരേഖകളുടെ നിർമാണത്തിലൂടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, അൽഅമീൻ അഷ്റഫ്, ഫർഹാൻ മുണ്ടേരി, സിംജോ സാമുവേൽ, മുബാസ് ഓടക്കലി,മിവാജോളി ,കെ.എംകൃഷ്ണ ലാൽ, ഗോകുൽ ഗുരുവായൂർ, റിയാസ്, അബ്ബാദ് ലുത്ഫി, 'ജെറിൻ ജേക്കബ് പോൾ,ആസിഫ് മുഹമ്മദ്, അനന്ദകൃഷ്ണൻ എന്നിവർ സംസരിച്ചു.
കെ.എസ്.യു നേതാക്കൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ക്യാമ്പസുകളിലുൾപ്പടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.