കൊടും ചുഴലിക്കാറ്റ് ഒരു വ്യാഴ വട്ടത്തിനിപ്പുറം
text_fieldsതൃശൂർ: അറബിക്കടലിൽ വീണ്ടും കൊടും ചുഴലിക്കാറ്റ് (സൂപ്പർ സൈക്ലോൺ) ഉണ്ടാവുന്നത് 12 വ ർഷങ്ങൾക്കിപ്പുറം. മധ്യകേരളത്തിൽ ന്യൂനമർദമായി രൂപംകൊണ്ട് ചുഴലിക്കാറ്റായി പരി ണമിച്ച ‘ക്യാർ’ ആണ് കൊടും ചുഴലിക്കാറ്റായി പരിണമിച്ചത്. 2007 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട് ഒമാൻ ഭാഗത്തേക്ക് മാറി പോയ ഗോനുവാണ് ഇതിന് മുമ്പുണ്ടായ സൂപ്പർ സൈക്ലോൺ. മണിക്കൂറിൽ 235 കിലോമീറ്റർ വേഗതയിലാണ് അന്ന് ഗോനു വീശിയടിച്ചത്. 1999 ഒക്ടോബർ 28 മുതൽ നവംബർ മൂന്നുവരെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒറീസയിൽ നിരവധി പേരുടെ ജീവനെടുത്തതാണ് ഇതിനും മുമ്പുണ്ടായ കൊടും ചുഴലി. അന്ന് 260 കിലോമീറ്ററിലാണ് ആഞ്ഞുവീശിയത്. 2017 നവംബർ 30ന് ആഞ്ഞടിച്ച ഓഖി അതിതീവ്ര ചുഴലി ഇനത്തിലാണ് ഉൾപ്പെടുന്നത്.
നിലവിൽ മുംബൈ മേഖലകളിൽ നിന്നും ക്യാറിെൻറ സഞ്ചാരപഥം ഗുജറാത്ത് - പാകിസ്താൻ മേഖലയിലേക്കോ ഒമാൻ ഭാഗത്തേക്കോ സഞ്ചരിക്കുന്ന സൂചനകളാണ് നൽകുന്നതെന്ന് കലാവസ്ഥ വ്യതിയാന ഗവേഷകർ വ്യക്തമാക്കുന്നു. ക്യാർ കൊടും ചുഴലിയായി മാറിയ സാഹചര്യത്തിൽ മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയാണ് കണക്കാക്കുന്നത്. കടലിലൂടെ സഞ്ചരിച്ച് കടലിൽ തന്നെ നിർവീര്യമാവുന്നതിനാൽ അപകടകാരിയാവാൽ സാധ്യതയില്ല. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇതിെൻറ ഭാഗമായി ഈ മാസം 30ഓടെ മഴ ലഭിക്കാനിടയുണ്ട്.
അതിനിടെ ലക്ഷദ്വീപ് - കേരള ഭാഗത്ത് 30ഓടെ മറ്റൊരു ന്യൂനമർദ സാധ്യത കൂടി തെളിയുന്നതായി മൂന്ന് കാലാവസ്ഥ മോഡലുകളും വ്യക്തമാക്കുന്നുണ്ട്. ഇത് ഓഖിക്ക് സമാനം ദുരന്ത സാധ്യതയുണ്ടെന്ന് ഒരു വിഭാഗം കലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചുഴലിയായി പരിണമിച്ചതിന് പിന്നാലെയാണ് ഓഖി അറബിക്കടലിൽ എത്തിയതും ആഞ്ഞടിച്ചതുമെന്ന വിലയിരുത്തലാണ് മറു വിഭാഗത്തിേൻറത്. അതുകൊണ്ട് തന്നെ നിലവിൽ രൂപപ്പെടുന്ന ന്യൂനമർദം കടലിൽ നിന്ന് കരയിലേക്ക് വരുന്നതിനുള്ള സൂചനകൾ ഇപ്പോൾ ഇല്ലെന്ന വിലയിരുത്തലുമുണ്ട്. ന്യൂനമർദവും ചുഴലിക്കാറ്റും ആവർത്തിക്കുന്ന സാഹചര്യമാണ് നിലവിൽ അറബിക്കടലിലുള്ളത്. 30 ഡിഗ്രി െസൽഷ്യസിൽ അധികം ചൂടാണ് കടലിലുള്ളത്. പ്രത്യേകിച്ച് മധ്യ, ദക്ഷിണ കേരളത്തിൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ ന്യൂനമർദ, ചുഴലിക്കാറ്റുകളുടെ സീസണാണ്. ഒപ്പം കടൽ കൂടുതൽ ചൂട് പിടിച്ച സാഹചര്യത്തിൽ ഇനിയും ഇവ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.