ലാബ് ടെസ്റ്റുകളുടെ അമിതനിരക്ക് തടയാനും ആേരാഗ്യമന്ത്രാലയം ഇടപെടുന്നു
text_fieldsമലപ്പുറം: സ്റ്റെൻറ് വിലനിയന്ത്രണത്തിന് പിന്നാലെ ലാബ് ടെസ്റ്റുകൾക്ക് അമിതനിരക്ക് ഇൗടാക്കുന്നത് തടയാൻ കേന്ദ്ര ആേരാഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇടപെടുന്നു. ഇതിന് മുന്നോടിയായി വിവിധ മെഡിക്കൽ സേവനങ്ങൾക്കും ലാബ് ടെസ്റ്റുകൾക്കും ഇൗടാക്കുന്ന നിരക്കുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാറുകളോട് വിവരങ്ങളാരാഞ്ഞു. നിരക്കുകൾ ഏകീകരിക്കുന്നതിനോടൊപ്പം ലാബ് ടെസ്റ്റുകളുടെ ആധികാരികതയും ഗുണമേന്മയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാറുകളിൽനിന്നുള്ള പ്രതികരണങ്ങൾക്കനുസരിച്ച് മെഡിക്കൽ സേവനങ്ങൾക്കുള്ള നിരക്കുകൾ പൊതുവായി ഏകീകരിക്കാനാണ് കേന്ദ്രനീക്കം.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റിെൻറ ചുവടുപിടിച്ച് ലാബ് ടെസ്റ്റുകൾക്കുള്ള മിനിമം നിലവാരം നിശ്ചയിച്ച് ആേരാഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം, അടിസ്ഥാനസൗകര്യം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചു.
ലാബുകൾ ടെസ്റ്റുകളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനാവശ്യ ടെസ്റ്റുകൾ നടത്തി രോഗികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണിത്.
മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ) മാർഗരേഖ പ്രകാരം മെഡിക്കൽ ലാബ് ടെക്നോളജി (ഡി.എം.എൽ.ടി) യോഗ്യതയുള്ളവർ മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ടുകളിൽ ഒപ്പുവെക്കാൻ പാടില്ല. പാത്തോളജിസ്റ്റുകളെ സഹായിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.
എം.ബി.ബി.എസ് ബിരുദധാരികൾ പാത്തോളജിയിൽ പി.ജി എടുത്താൽ മാത്രമേ പാത്തോളജിസ്റ്റ് ആയി പ്രവർത്തിക്കാൻ പാടുള്ളൂവെന്നും എം.സി.െഎ നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.