തൊഴിൽ തർക്കം പരിഹരിച്ചു; എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറക്കും
text_fieldsതിരുവനന്തപുരം: തൊഴിൽതർക്കത്തെ തുടർന്ന് പൂട്ടികിടന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് മാർച്ച് ഒന്നിന് തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന തൊഴിലാളി സംഘടനാ-മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
തൊഴിലാളികളുടെ ശമ്പള കുടിശിക മുഴുവനും മാർച്ച് 10നകവും ബോണസ് ഏപ്രിൽ ഏഴിനകവും കൊടുത്തു തീർക്കും. ഇതിനോടകം പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഗുരുതരരോഗം ബാധിച്ചവർക്കും മറ്റ് അവശതകളുള്ളവർക്കും രണ്ടുമാസത്തിനകവും മറ്റുള്ളവർക്ക് നാലുമാസത്തിനകവും നൽകാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ടി. സിദ്ദീഖ് എം.എൽ.എ, തൊഴിൽ വകുപ്പ് സെക്രട്ടറി സൗരഭ് ജെയിൽ, ലേബർ കമീഷണർ ഡോ. കെ. വാസുകി, അഡീ. ലേബർ കമീഷണർ കെ. ശ്രീലാൽ, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പി. ഗഗാറിൻ, യു. കരുണൻ (സി.ഐ.ടി.യു), പി.പി. ആലി (ഐ.എൻ.ടി.യു.സി), എൻ.ഒ. ദേവസി (എച്ച്.എം.എസ്), വേണുഗോപാൽ ( കെ.ഡി.പി.എൽ.സി), എൽസ്റ്റൺ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ മൊയ്ദീൻകുഞ്ഞി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.