തൊഴിൽദാന പദ്ധതി അംഗങ്ങൾക്ക് പെൻഷനും ഗ്രാറ്റ്വിറ്റിയും
text_fieldsതിരുവനന്തപുരം: 1994ൽ ലക്ഷം യുവജനങ്ങൾക്കായി പ്രഖ്യാപിച്ച പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗമായി ഇപ്പോൾ 60 വയസ്സ് തികഞ്ഞവർക്ക് 1000 രൂപ വീതം പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇവർക്ക് 30,000 രൂപ ഗ്രാറ്റ്വിറ്റിയും നൽകും. ജൂൺ മുതൽ പെൻഷൻതുക നൽകിത്തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു.
60 വയസ്സ് കഴിഞ്ഞവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കാർഷികമേഖലയിൽ സ്വയംതൊഴിൽ കണ്ടെത്താൻ വിഭാവനം ചെയ്ത പദ്ധതി 1994ലാണ് പ്രഖ്യാപിച്ചത്. 97,849 പേർ അംഗങ്ങളായി ചേർന്നു. പദ്ധതി രൂപരേഖ പ്രകാരം 60 വയസ്സ് തികയുന്ന മുറക്ക് അംഗങ്ങൾക്ക് 1000 രൂപ പെൻഷനും 30,000 രൂപ ഗ്രാറ്റ്വിറ്റിയും വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.