332 റെയിൽവേ സ്റ്റേഷനുകളിൽ 35 മെഡിക്കൽ സ്റ്റോറുകൾ മാത്രം
text_fieldsകോഴിക്കോട്: രാജ്യത്ത് ആകെയുള്ള 75 എ വൺ റെയിൽവേ സ്റ്റേഷനുകളിലും 257 എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളിലുമായി ആകെയുള്ളത് 19 കെമിസ്റ്റ് സ്റ്റാളുകളും 16 കെമിസ്റ്റ് കോർണറുകളുമായി 35 മെഡിക്കൽ സ്റ്റോറുകൾ മാത്രം. ദേശീയ മനുഷ്യാവകാശ കമീഷൻ റെയിൽവേ ബോർഡിനോട് വിശദീകരണം തേടിയതിനെതുടർന്ന് റെയിൽവേ ബോർഡ് നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
യുവ ജെ.ഡി.യു (ശരദ് യാദവ്) വിഭാഗം ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ പരാതിയെതുടർന്നാണ് കമീഷൻ റെയിൽവേ ബോർഡിനോട് വിശദീകരണം തേടിയത്. നോർതേൺ റെയിൽവേയിൽ പതിമൂന്നും വെസ്റ്റേൺ റെയിൽവേയിൽ എട്ടും നോർത്ത് ഈസ്റ്റ് ഫ്രൻറ്യർ റെയിൽവേയിൽ നാലും സെൻട്രൽ റെയിൽവേയിലും സൗത്ത് സെൻട്രൽ റെയിൽവേയിലും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലും രണ്ട് വീതവും ഈസ്റ്റ് കോസ്റ്റ് റെയിൽവേ, നോർത്ത് വെസ്റ്റേൺ റെയിൽവ, സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നീ സോണുകളിൽ ഒന്നുവീതവും മെഡിക്കൽ സ്റ്റോറുകൾ മാത്രമാണുള്ളതെന്ന് മറുപടിയിലുണ്ട്. എന്നാൽ, ഈസ്റ്റ് സെൻട്രൽ , ഈസ്റ്റേൺ, നോർത്ത് സെൻട്രൽ, നോർത്ത് ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ വെസ്റ്റ് സെൻട്രൽ റെയിൽവേകളിൽ ഒരു മെഡിക്കൽ സ്റ്റോർ പോലുമില്ല.
പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ പോലും അത്യാവശ്യമരുന്നുകൾ ലഭിക്കാത്തതിനാൽ ദീർഘദൂരയാത്രക്കാർക്ക് പലപ്പോഴും ഇടക്ക് യാത്ര അവസാനിപ്പിക്കേണ്ടിവരുന്നതായി കാണിച്ചായിരുന്നു പരാതി. മിക്ക െട്രയിനുകളിലും പ്രത്യേകം േക്വാട്ടയുള്ളതിനാൽ ഡോക്ടർമാരുണ്ടാകും. എന്നാൽ, മരുന്ന് ലഭിക്കില്ല. ഇതിന് പരിഹാരം തേടിയാണ് സലീം മടവൂർ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. പരാതിയിൽ കമീഷൻ ആറാഴ്ചക്കുള്ളിൽ വിശദവിവര റിപ്പോർട്ട് നൽകാൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.