പുല്ലുമേട് വഴിയെത്തുന്നവർക്ക് തീർഥാടകർക്ക് ദർശനത്തിന് സൗകര്യമൊരുക്കാത്തത് ഭക്തരെ വലക്കുന്നു
text_fieldsശബരിമല : പുല്ലുമേട് വഴിയെത്തുന്ന തീർഥാടകർക്ക് പതിനെട്ടാം പടി കയറിയുള്ള ദർശനത്തിന് സൗകര്യമൊരുക്കാത്തത് ഭക്തരെ വലയ്ക്കുന്നു. ഇതു വഴിയെത്തുന്ന തീർഥാടകരെ മുൻ കാലങ്ങളിൽ വലിയ നടപന്തലിലെ പ്രധാന വേദിയുടെ മുൻ വശത്ത് കൂടിയുള്ള ബാരിക്കേഡിലൂടെയാണ് താഴെ തിരുമുറ്റത്തേക്ക് കടത്തി വിട്ടിരുന്നത്.
എന്നാൽ പുല്ലുമേട് പാത വഴിയുള്ള തീർഥാടകരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടും ഇത്തവണ ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡും പോലീസും കാട്ടുന്ന അലംഭാവമാണ് തീർഥാടകരെ വലക്കുന്നത്.
ഇത് മൂലം വാവർ നടയ്ക്ക് സമീപത്തുള്ള പ്രത്യേക പ്രവേശന കവാടത്തിൽ വൻ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. നൂറുകണക്കിന് തീർഥാടകർ ഇവിടെ തടിച്ചു കൂടുന്നത് പലപ്പോഴും വാവർ നടയിൽ എത്തുന്ന തീർഥാടകർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പുല്ലുമേട് വഴിയെത്തുന്ന തീർഥാടകർക്ക് സുഖ ദർശനത്തിനുള്ള സൗകര്യമൊരുക്കാൻ അധികൃതർ തയാറാകണം എന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.