കേന്ദ്ര നേതാക്കളുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഗ്രതക്കുറവുണ്ടായി -സി.പി.െഎ അവലോകന റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ കേന്ദ്ര നേതാക്കൾ പെങ്കടുത്ത നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ജാഗ്രതക്കുറവിൽ സ്വയംവിമർശനവുമായി സി.പി.െഎ. കേരള പൊലീസിെൻറ പ്രവർത്തനത്തെക്കുറിച്ചുള്ള പരാമർശത്തിെൻറ പേരിൽ കേരള ഘടകം ഡി. രാജക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച സാഹചര്യത്തിനിടെയാണ് സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശം.
രാജക്കുപുറമെ അതുൽകുമാർ അൻജാൻ, അശോക് ധാവ്ളേ എന്നിവർ പെങ്കടുത്ത പ്രചാരണ പരിപാടി ഏറ്റെടുക്കാൻ വൈമുഖ്യം കാണിച്ചെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ പെങ്കടുത്ത പരിപാടിയിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി. അതുൽ കുമാർ അൻജാനും അശോക് ധാവ്ളേയും പങ്കെടുത്ത പരിപാടി ഏറ്റെടുക്കുന്നതിൽ കാണിച്ച വൈമനസ്യവും സംഘടനപരമായ വീഴ്ചയാണ്. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും സംസ്ഥാന നിർവാഹക സമിതിയംഗം വി. ചാമുണ്ണിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
പാർട്ടിക്ക് സംഘടനപരമായ വീഴ്ചയുണ്ടായത് സി.പി.െഎ കാലങ്ങളായി മത്സരിക്കുന്ന പീരുമേടും മണ്ണാർക്കാടുമാണ്. മണ്ണാർകാട് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നല്ല നിലയിൽ നടന്നു. എന്നാൽ, അവസാനഘട്ടത്തിൽ മുസ്ലിം വോട്ടർമാർക്കിടയിൽ വന്ന ഏകീകരണവും മലയോര കർഷകരുടെ ഭൂമിയിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ദ്രോഹ നടപടികളും യു.ഡി.എഫിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. പാർട്ടി മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ കഴിയാത്തതും തിരിച്ചടിയായി. ഇടുക്കി ജില്ലയിൽ ഒരു സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. എന്നിട്ടും അവിടെ പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സംഘടനപരമായി കഴിഞ്ഞില്ല.
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട ഗീതാ ഗോപി നാട്ടിക മണ്ഡലത്തിലെ പ്രചാരണരംഗത്ത് സജീവമായില്ല. നാട്ടികയിൽ ഒരു മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും ഒരു മണ്ഡലം കമ്മിറ്റിയംഗവും പ്രവർത്തന രംഗത്തില്ലായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം നാട്ടികയിൽ ആദ്യഘട്ടത്തിൽ നടത്താൻ കഴിഞ്ഞില്ല. അതിനാൽ സ്ഥാനാർഥിയില്ലാതെയാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.