യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ
text_fieldsപരപ്പനങ്ങാടി (മലപ്പുറം): പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബുവിെൻറ ഭാര്യ റഹീനയാണ് (30) മരിച്ചത്. മാംസക്കച്ചവടക്കാരനായ നജ്ബുദ്ദീൻ നടത്തുന്ന അഞ്ചപ്പുര പഴയ മാര്‍ക്കറ്റിലെ അറവുശാലക്കകത്താണ് ഞായറാഴ്ച പുലര്‍ച്ച നാലോടെയെത്തിയ തൊഴിലാളികൾ മൃതദേഹം കണ്ടത്. സംഭവശേഷം നജ്ബുദ്ദീനെ കാണാതായി. പുലര്‍ച്ച രേണ്ടാടെ അറവുശാലയില്‍ സഹായിക്കാനെന്ന് പറഞ്ഞ് നജ്ബുദ്ദീന് ഭാര്യയെ ഇവർ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വാടകവീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ ലക്ഷംവീട്ടിലെ പരേതനായ റഹീമിെൻറ മകളാണ് റഹീന.
നജ്ബുദ്ദീന് രണ്ട് ഭാര്യമാരാണുള്ളത്. ആദ്യഭാര്യയാണ് റഹീന. മക്കൾ: നാജിയ ഫർഹാന (13), നജീബ് (എട്ട്). മാതാവ്: സുബൈദ. സഹോദരി: റിസാന. മകളെയും കൂട്ടി നരിക്കുനിയിലെ വീട്ടിലേക്ക് പോകാൻ മാതാവ് സുബൈദ ഞായറാഴ്ച പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയിരുന്നു. താനൂർ സി.ഐ അലവി, പരപ്പനങ്ങാടി എസ്.ഐ ഷമീർ എന്നിവർ സ്ഥലത്തെത്തി. അന്വേഷണം ഉൗർജിതമാക്കി. നജ്ബുദ്ദീനെ പിടികൂടാൻ സൈബർ സെല്ലിെൻറ സഹായം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.