നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമം; സ്ത്രീ സൺഷെയ്ഡിൽ കുടുങ്ങി
text_fieldsഒറ്റപ്പാലം: ലക്കിടിയിലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് വനിത, കെട്ടിടത്തിെൻറ സൺഷെയ്ഡിൽ കുടുങ്ങി. 35കാരിയായ കോയമ്പത്തൂർ സ്വദേശിനിക്ക് താഴ െയിറങ്ങാനാകാത്തത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
െലക്കിടി നെഹ്റു കോളജ് കെട്ടിടത്തിൽ അനുവദിച്ച നിരീക്ഷണകേന്ദ്രത്തിെൻറ ഒന്നാം നിലയിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. മുകൾനിലയിലെ ജനൽവഴി സൺഷെയ്ഡിലിറങ്ങിയ ഇവർക്ക് താഴെയിറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ഇവരുടെ നിലവിളികേട്ടാണ് സുരക്ഷാജീവനക്കാർ വിവരമറിയുന്നത്.
ഒറ്റപ്പാലം പൊലീസ്, റവന്യൂവകുപ്പ്, ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഫയർഫോഴ്സ് സംഘം താഴെയിറക്കി. പട്ടാമ്പിയിൽനിന്ന് പൊലീസ് കണ്ടെത്തിയ ഇവരെ ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തിച്ച് കോവിഡ് ടെസ്റ്റിന് വിധേയയാക്കിയിരുന്നു. ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലക്കിടിയിലെ കേന്ദ്രത്തിൽ നിരീക്ഷണത്തിനായി പാർപ്പിച്ചത്. ഇവരെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.