വളർന്നത് അനാഥനായി; ഏറ്റെടുത്തത് അനാഥമായ സമൂഹത്തിന്റെ നേതൃത്വം
text_fieldsപത്തനംതിട്ട: ജീവിതത്തിൽ അനാഥനായാണ് ളാഹഗോപാലൻ വളർന്നത്. ഒടുവിൽ അനാഥമായ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള സമരങ്ങളെ മുൻ പന്തിയിൽ നിന്ന് നയിക്കുന്ന നേതാവായിമാറി.
ചെങ്ങറ സമരത്തെ കേരളചരിത്രത്തിലെ നാഴിക കല്ലാക്കി മാറ്റിയത് ളാഹ ഗോപാലന്റെ നേതൃത്വമാണ്. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു. അതോടെ ഗോപാലൻ തീർത്തും അനാഥനായി. പിതാവിൽ നിന്നാണ് നേതൃത്വ ശേഷി ഗോപാലന് പകർന്ന് കിട്ടിയത്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്നു പിതാവ് അയ്യപ്പൻ.
1950 ഏപ്രിൽ നാലിന് ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ വെട്ടിയാർ എന്ന ഗ്രാമത്തിലാണ്
ഗോപാലൻ ജനിച്ചത്. അയ്യപ്പെൻറ യും ചന്ദ്രമതിയുടെയും നാലുമക്കളിൽ മൂന്നാമനാണ് ഗോപാലൻ. വെട്ടിയാർ എൽ.പി സ്കൂളിലും ഇടപ്പോൺ ദേവീവിലാസം യു.പി സ്കൂളിലും ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. എട്ടാംതരം വരെ മാത്രം പഠിച്ച ഇദ്ദേഹം ഉജ്ജ്വലനായ ജനകീയ നേതാവായി മാറുകയായിരുന്നു. ഗോപാലെൻറ 13ാം വയസിലാണ്
അച്ഛനും അമ്മയും മരിച്ചത്. അതിനു ശേഷം പത്തനംതിട്ട ജില്ലയിലെ ളാഹയിൽ അമ്മയുടെ അനുജത്തിയുടെ ഒപ്പമായി താമസം. കൂലിപ്പണി കൾ ചെയ്തു ജീവിക്കുന്നതിനിടയിലാണ് കെ.എസ്.ഇ.ബിയുടെ മൂഴിയാർ പ്രൊജക്റ്റിനു വേണ്ടി പണിക്കുപോയത്. 1979ൽ കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരനായി നിയമനം ലഭിച്ചു. മസ്ദൂർ ആയി സർവീസിൽ പ്രവേശിച്ചു. 2005 ഓവർസിയറായി റിട്ടയർ ചെയ്തു.
1972ൽ എരുമേലിയിൽ ഉള്ള കമലമ്മയെ വിവാഹം ചെയ്തു. പക്ഷേ ആ ദാമ്പത്യത്തിന് ഒരുപാട് കാലം നീണ്ടുനിൽക്കാൻ വിധി ഉണ്ടായില്ല. 1998 മാർച്ച് രണ്ടിന് അവർ മരണപ്പെട്ടു.
പിന്നീട് 1998 തൃശ്ശൂരിലുള്ള ശാരദയെ വിവാഹം ചെയ്തു. ഗിരീഷ് കുമാർ, ഗിരിജ മോൾ, ഗിരി ദേവ എന്നിവരാണ് മക്കൾ. അദ്ദേഹത്തിെൻറ അച്ഛൻ അയ്യപ്പൻ ശ്രദ്ധേയനായ ഒരു സമുദായ പ്രവർത്തകനും നേതാവുമായിരുന്നു. സാധുജന പരിപാലന യോഗം എന്ന ഹിന്ദു കുറവ സമുദായ സംഘടനയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അയ്യപ്പൻ. സമുദായ പ്രവർത്തകർക്ക് തിരുവിതാംകൂർ സർക്കാർ അന്ന് വേതനം നൽകി പോന്നിരുന്നു. ഇപ്രകാരം സർക്കാർ വേതനം ലഭിച്ചിരുന്ന സമുദായ പ്രവർത്തകനായിരുന്നു ളാഹയുടെ പിതാവ്. ഔപചാരിക വിദ്യാഭ്യാസ രംഗത്തുണ്ടായ പരിമിതികളെ അഗാധമായ വായനാനുഭവം കൊണ്ട് അദ്ദേഹം മറികടക്കുകയായിരുന്നു.
ദരിദ്രമായ വർത്തമാനവും സമ്പന്നമായ ചരിത്രവും ഉള്ള ഒരു ജനതയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഉയരുകയായിരുന്നു. ആദ്യകാലത്ത് ഗോപാലൻ സി.പി.എമ്മിെൻറ അനുഭാവിയായിരുന്നു. ആദിവാസികൾ എന്നും പട്ടികജാതികൾ എന്നും വിളിക്കപ്പെടുന്ന ജനവിഭാഗങ്ങളാണ് ഇവിടുത്തെ അടിസ്ഥാന ജനതയെന്നും അവർക്ക് ഇന്നും സമൂഹത്തിെൻറ പൊതു ധാരയിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള ബോധ്യം അദ്ദേഹത്തെ സി.പി.എമ്മിൽ നിന്നകറ്റി. കമ്മ്യൂണിസ്റ്റു പാർട്ടികൾ അടിസ്ഥാന വർഗശത്ത വോട്ട് ലഭിക്കാൻ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളായെന്നും അവരെ പുരോഗതിയിലേക്ക് നയിക്കാൻ അവർ ഒന്നും ചെയ്യുന്നിെല്ലന്നും ളാഹഗോപാലൻ കുറ്റെപ്പടുത്തിയിരുന്നു.
അടിസ്ഥാന വർഗത്തിെൻറ മോചനത്തിന് വേണ്ടത് അവർക്ക് കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമിയാണെന്ന ബോധ്യത്തിലാണ് അദ്ദേഹം ഭൂസമരങ്ങളിലേക്ക് തിരിഞ്ഞത്. അദ്ദേഹം നേതൃത്വം നൽകിയ ആദ്യത്തെ സമരം അല്ല ചെങ്ങറ. 1972 ൽ ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ രൂപവത്കൃതമായ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി 1990 കേരളത്തിലെ സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിനെതിരെ മൂഴിയാർ വനാന്തരങ്ങളിൽ ആദിവാസികളെ ആറുമാസവും 18 ദിവസവും കളക്ടറേറ്റിനു മുന്നിൽ അണിനിരത്തി സമരം ചെയ്തു. ആദിവാസികളെ കൂടി മാത്രമേ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്താവൂ എന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.