Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈലത്തുൽ ഖദ്ർ

ലൈലത്തുൽ ഖദ്ർ

text_fields
bookmark_border
ലൈലത്തുൽ ഖദ്ർ
cancel

ഭൗതിക പ്രകൃതിയിൽ വ്യത്യസ്​ത ധർമമുള്ള ഋതുഭേദങ്ങളുണ്ടല്ലോ. അതിഭൗതിക പ്രപഞ്ചത്തിനും അതി​​​െൻറതായ ഋതുഭേദങ്ങളുണ്ടല്ലോ. ആത്്മീയ ലോകത്തി​​െൻറ വസന്തമാണ് ചാന്ദ്രവർഷത്തിലെ റമദാൻ മാസം. ഭക്​തിനിർഭരമായ വ്രതാനുഷ്ഠാനത്തിലൂടെയും ആരാധനാനുഷ്ഠാനങ്ങളിലൂടെയും വിശ്വാസികളുടെ ആത്​മാവ്​ പുഷ്​കലമാകുന്ന കാലം. ആ മാസത്തിലെ ഏറ്റവും േശ്രഷ്ഠമായ തിരുനാള​െത്ര ലൈലത്തുൽ ഖദ്ർ. തന്നാണ്ടിലെ ഭാഗധേയം തീരുമാനിക്കപ്പെടുന്ന​തന്നാണ്. ദൈവിക സന്നിധാനത്തിലെ സുഭദ്രമായ ഫലകത്തിൽ സ്​ഥിതിചെയ്തിരുന്ന വിശുദ്ധ ഖുർആൻ മലക്ക് ജിബ്​രീലി​​െൻറ കരങ്ങളിലൂടെ ഭൂമിയിലേക്കിറക്കപ്പെട്ടത്​ ലൈലത്തുൽ ഖദ്റിലാണ്. ‘‘മനുഷ്യർക്കാകമാനം സന്മാർഗദർശകമായും സുവ്യക്​തമായ ധർമപ്രമാണങ്ങളായും സത്യാസത്യങ്ങളെ വിവേചിക്കുന്ന ഉരകല്ലായും ഖുർആൻ അവതീർണമായ മാസമാകുന്നു റമദാൻ’’ (വിശുദ്ധ ഖുർആൻ 2:185). ‘‘അതിനെ അനുഗൃഹീതമായ ഒരു രാവിൽ അവതരിപ്പിച്ചിരിക്കുന്നു’’ (44:3). ലൈലത്തുൽ ഖദ്റിൽ ഭൂമിയിലേക്കിറക്കപ്പെട്ട വിശുദ്ധ ഖുർആൻ സൂക്​തങ്ങളും സൂറകളും അതതി​​െൻറ സന്ദർഭത്തിനൊത്ത് അപ്പപ്പോഴായി അന്ത്യപ്രവാചകനെ ബോധനം ചെയ്യുകയായിരുന്നു. മനുഷ്യൻ എവിടെനിന്നു വന്നു, എന്തിനു വന്നു, ഭൗതിക ജീവിതത്തി​​െൻറ പരിണതിയെന്താണ്? തുടങ്ങിയ മൗലികപ്രധാനമായ ചോദ്യങ്ങൾക്കുള്ള വ്യക്​തമായ ഉത്തരമാണ് ഖുർആൻ. അത്തരമൊരു പ്രമാണസമുച്ചയത്തി​​െൻറ അവതരണത്താൽ അനുഗൃഹീതവും പവിത്രവുമായതുകൊണ്ടുതന്നെ റമദാൻ മാസം മൊത്തമായും ലൈലത്തുൽ ഖദ്ർ ദിനം സവിശേഷമായും സൃഷ്​ടികളുടെ അതിരറ്റ ആദരവിനർഹമാകുന്നു.

ലൈലത്തുൽ ഖദ്ർ സ്വയംതന്നെ പരിശുദ്ധവും മഹത്ത്വപൂർണവുമാകുന്നു. അത്യുന്നതമായ സ്വർഗീയ ലോകം മണ്ണിനെ പുൽകുന്ന നാൾ. ഭൗതിക സൃഷ്​ടികൾ അതിഭൗതികമായ ആത്്മീയ പ്രപഞ്ചവുമായി സംഗമിക്കുന്ന നാൾ. പരിശുദ്ധാത്്മാവ് മറ്റു മലക്കുകളുടെ അകമ്പടിയോടെ ഇറങ്ങിവന്ന് മണ്ണിലെ സന്മനസ്സുള്ളവരിൽ സമാധാനം പെയ്തിറക്കുന്ന നാൾ. ലൈലത്തുൽ ഖദ്റി​​െൻറ വിശുദ്ധിയുടെയും  പുണ്യത്തി​​െൻറയും പരിമാണം മനുഷ്യ​​​െൻറ സംവേദനക്ഷമതക്ക് അതീതമാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്  (97:2) . സഹസ്രമാസങ്ങളെക്കാൾ പുണ്യമാർന്ന വിശിഷ്​ട രാവ്. അന്ന് പരിശുദ്ധാത്്മാവും സംഘവും ദൈവഹിതത്താൽ ഭൂമിയുടെ ഭാഗധേയവുമായി അവരോഹണം ചെയ്യുന്നു. സൂര്യോദയം വരെ സമാധാനം പെയ്യുന്നു (ഖുർആൻ 97:4,5). യുക്​തിയുക്​തമായ കാര്യങ്ങളൊക്കെയും തീരുമാനിക്കപ്പെടുന്നു (44:3). ഇങ്ങനെയൊക്കെയേ ലൈലത്തുൽ ഖദ്റിനെ നമുക്കറിയാനാകൂ. സൃഷ്​ടികൾക്ക് സ്രഷ്​ടാവ് നൽകുന്ന വാർഷിക സമ്മാനമാണീ പുണ്യരാവ്. ഭൗതികലോകത്ത് വസിച്ചുകൊണ്ട്​ അതിഭൗതികലോകവുമായി സംഗമിക്കാനും ദിവ്യശാന്തി നുകരാനും ഒരുക്കിത്തരുന്ന സുവർണാവസരം. ലൈലത്തുൽ ഖദ്ർ ഒരഭൗതിക പ്രതിഭാസമാണ്. മലക്കുകളുടെ അവരോഹണവും സമാധാന വർഷവും മാംസദൃഷ്​ടികൾക്ക് ഗോചരമാകുന്നില്ല.  എന്നാൽ, മലക്കുകളെ തൊട്ടറിഞ്ഞില്ലെങ്കിലും അവരുടെ വിശുദ്ധ സാന്നിധ്യത്തി​​െൻറ അനുഭൂതി നുകരാനും അവർ വർഷിക്കുന്ന പ്രശാന്തിയിൽ സംതൃപ്തിയടയാനും ഭാഗ്യമുള്ളവരെത്രയോ ഉണ്ട്​.

ഈ പുണ്യ രാവി​​െൻറ തീയതി കണിശമായി നിർണയിക്കപ്പെട്ടിട്ടില്ല. റമദാനിലെ രണ്ടാം പകുതിയിലെ ഒറ്റയെണ്ണമായി വരുന്ന രാവുകളിലൊന്ന് എന്ന സൂചനയാണുള്ളത്. അത് 27ാം രാവാണെന്ന് പൊതുവിൽ കരുതിപ്പോരുന്നു. ലൈലത്തുൽ ഖദ്റി​​െൻറ തീയതി അവ്യക്​തമാക്കിവെച്ചതിലുമുണ്ടൊരു പൊരുൾ. തീന്മേശയിൽ വിളമ്പിവെച്ച ഭക്ഷണം പോലെ നിശ്ചിത സമയത്ത് ഓടിച്ചെന്ന് അനുഭവിക്കേണ്ട അനുഗ്രഹമല്ല ലൈലത്തുൽ ഖദ്ർ. റമദാനിലെ പല രാവുകളിൽ ദൈവത്തെ ഉപാസിച്ചന്വേഷിച്ച് നേടേണ്ടതാണത്. നിശിതമായ ആത്്മപരിശോധനയിലൂടെയും നിഷ്കളങ്കമായ പ്രാർഥനയിലൂടെയും നിസ്വാർഥമായ സൽക്കർമങ്ങളിലൂടെയുമാണ് ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കേണ്ടത്. വിശ്വാസികളെ ഈ അസുലഭ രാവ് പ്രയോജനപ്പെടുത്താൻ പ്രചോദിപ്പിക്കുന്നതിനു വേണ്ടിയാണ് വിശുദ്ധ ഖുർആൻ 97ാം അധ്യായം മുഴുവൻ ലൈലത്തുൽ ഖദ്റി​​െൻറ മഹത്ത്വം വർണിക്കാൻ നീക്കിവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmapatha
News Summary - lailathul khadr
Next Story