ലേക് പാലസിെൻറ ലൈസൻസ് പുതുക്കൽ: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോർട്ടിന് ലൈസൻസ് പുതു ക്കി നൽകണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ലൈസൻസ് പുതുക്കി നൽകാനുള്ള അപേ ക്ഷ നിരസിച്ച ആലപ്പുഴ നഗരസഭയുടെ നടപടി ചോദ്യം ചെയ്ത് റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണ് കോടതിയെ സമീപിച്ചത്. ലൈസൻസ് പുതുക്കി നൽകാൻ നഗരസഭക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
മുല്ലക്കൽ വില്ലേജിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ അനധികൃത നിർമാണമുണ്ടെന്നും ഇത് പിഴയടച്ച് ക്രമപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി നഗരസഭ നേരത്തേ റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. രണ്ടുകോടിയോളം രൂപയാണ് പിഴത്തുകയായി അടക്കേണ്ടത്. ഇത് നൽകാതെ ലൈസൻസ് പുതുക്കി നൽകില്ലെന്ന മറുപടിയാണ് നഗരസഭ നൽകിയത്. നഗരസഭ നൽകിയ ഡിമാൻഡ് നോട്ടീസ് അന്തിമമല്ലെന്ന് ഹരജിയിൽ പറയുന്നു. ഇതിനെ നിയമപരമായി ചോദ്യം ചെയ്യാമെന്നിരിക്കെ തുക അടക്കാതെ ലൈസൻസ് പുതുക്കി നൽകാനാവില്ലെന്ന നിലപാട് നിയമപരമല്ലെന്നാണ് ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.