ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു; ഡ്യൂട്ടി മാസത്തിൽ നാലു തവണ മാത്രം
text_fieldsകോട്ടയം. മെഡിക്കൽ കോളജ്ഹൃദയശസ്ത്രക്രീയാവിഭാഗത്തിലെ മൂന്ന് അനസ്തേഷ്യ ഡോക്ടർമാർ ഡ്യൂട്ടി ചെയ്യുന്നത് മാസത്തിൽ നാലുതവണ മാത്രം.എന്നാൽശബളം കൈപ്പറ്റുന്നതോ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ. ആശുപത്രിവികസന സൊസൈറ്റി മുഖേന ജോലിയിൽ പ്രവേശിച്ച അതിരമ്പുഴ, ഏറ്റുമാനൂർ, ആലുവാ സ്വദേശി കളായ ഡോക്ടർമാരാണ് ഈ വിധത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നത്. എച്ച്.ഡി.എസിൽ തന്നെ ഉൾപ്പെട്ട 700 ൽ അധികം വരുന്ന നേഴ്സസ് മാർ അടക്കമുള്ള മറ്റ്ജീവനക്കാർക്ക് കുറഞ്ഞ വേതനമാണ് നൽകുന്നത്. അത് തന്നെ ഹൃദയ ശസ്ത്രക്രീയാവിഭാഗത്തിലെ ജീവനക്കാരൊഴിക മറ്റ് വിഭാഗത്തിലെ ജീവനക്കാർക്ക് നിശ്ചിത സമയത്ത് കിട്ടാറുമില്ല.
വർഷങ്ങളായി കണ്ടിജൻസി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 500 രൂപയാണ് ഇപ്പോഴും ദിവസ വേതനം .തങ്ങളുടെ ദിവസവേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നാളിതു വരെ വേതനവർധനവ് ഉണ്ടായിട്ടില്ല. എന്നാൽ എച്ച്.ഡി. എസ് മുഖേന വിവിധജോലികളിൽ പ്രവേശിച്ചവർക്ക് 550, 600, 650 തുടങ്ങി വിവിധ തരത്തിലുള്ള ശബളമാണ് നൽകികൊണ്ടിരിക്കുന്നത്
പക്ഷേ എച്ച്.ഡി.എസിലും രണ്ടുതരത്തിലാണ് ശബളം നൽകി കൊണ്ടിരിക്കുന്നത്. ഹൃദയശസ്ത്രക്രീയാവിഭാഗത്തിലെ എച്ച്.ഡി.എസ് ജീവനക്കാർക്ക് എല്ലാ മാസവും 5 തിയതിക്കകം ശബളം കിട്ടുമ്പോൾ, മറ്റു വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാർക്ക് കൃത്യമായ സമയത്ത് ശബളം ലഭിക്കാറില്ല.ഡോക്ടർമാർ, ഒഴികെ മെഡിക്കൽ കോളജിൽ എല്ലാ വിഭാഗങ്ങളിലുമായിജോലി ചെയ്യുന്ന മുഴുവൻ എച്ച്.ഡി.എസ് ജീവനക്കാരും ഡ്യൂട്ടിക്കെത്തുമ്പോഴും ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോഴും നേഴ്സിംഗ് സൂപ്രണ്ട് ഓഫീസിലെത്തി ഒപ്പ് രേഖപ്പെടുത്തണം.
എന്നാൽ ഹൃദയശസ്ത്രക്രീയാവിഭാഗത്തിലെ എച്ച്.ഡി.എസ് ജീവനക്കാർ നേഴ്സിംഗ് സൂപ്രണ്ട് ഓഫീസിൽ എത്തി ഒപ്പു രേഖപ്പെടുത്താറില്ല. എങ്കിലും ഇവർക്ക് ശമ്പളം കൃത്യ സമയത്തു തന്നെ നൽകി വരുന്നു. ഒരു സ്ഥാപനത്തിൽ തന്നെ എച്ച്.ഡി.എസ് മുഖേന ജോലിയിൽ പ്രവേശിച്ചിട്ടുള്ളവരെ രണ്ടു തരത്തിൽ ശബളം നൽകുന്നതും ഒപ്പുകൾ രേഖപ്പെടുത്തുന്നതും അധികൃതരുടെ ഭാഗത്തു നിന്നുളള വിവേചനമാണെന്നും, എല്ലാ എച്ച്.ഡി.എസ് ജീവനക്കാരും നേഴ്സിംഗ് ഓഫീസിലെത്തി ഒപ്പു രേഖപ്പെടുത്തുവാനുള്ള ക്രമീകരണം അധികൃതർ സ്വീകരിക്കണമെന്നാണ് ബഹുഭൂരിപക്ഷം ജീവനക്കാരും പറയുന്നത്
എന്നാൽഹൃദയ ശസ്ത്രക്രീയ വിഭാഗത്തിൽ 24 മണിക്കൂ ർ ഡ്യൂട്ടിയുള്ളതിനാൽ നേഴ്സി oഗ് സൂപ്രണ്ട് ഓഫീസിൽ പോയി ജീവനക്കാർക്ക് ഒപ്പിടുവാൻ അസൗകര്യം നേരിടാറുണ്ട്. ഇത് കണക്കിലെടുത്ത് പ്രിൻസിപ്പാലിന്റെ നിർദ്ദേശത്തോടെയാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർക്ക് അവരുടെ ഡിപ്പാർട്ട് മെന്റിൽ ഒപ്പിടുന്നതിനുള്ള സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.