ലക്ഷദ്വീപിൽ 4.7കോടിയുടെ കടൽവെള്ളരി; പ്രതികൾക്കായി തിരച്ചിൽ
text_fieldsകൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 4.70 കോടി വിലമതിക്കുന്ന 852 കിലോ കടൽവെള്ളരി ലക്ഷദ്വീ പിൽനിന്ന് കടത്താൻ ശ്രമിച്ചവർക്കായി തിരച്ചിൽ ഊർജിതമാക്കി. വിദേശത്തേക്ക് കടത്ത ാൻ പാകത്തിൽ വൃത്തിയാക്കി ഉപ്പിട്ട് ഫ്രീസറുകളിൽ അടച്ച് മണ്ണിൽ കുഴിച്ചിട്ട നിലയില ാണ് കടൽവെള്ളരി കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി ലക്ഷദ്വീപ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അധികൃതർ അറിയിച്ചു.
കവരത്തിയിൽനിന്ന് 45 കിലോമീറ്റർ തെക്ക് സുഹലി ചെറിയകരയിൽനിന്നാണ് കടൽവെള്ളരി പിടികൂടിയത്. ഇവ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വനം, വന്യജീവി അധികൃതർ നിരീക്ഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം ഇവിടെ പരിശോധനക്കെത്തുേമ്പാഴേക്കും വിവരം മണത്തറിഞ്ഞ പ്രതികൾ മുങ്ങി.
സുഹലി ദീപിനടുത്തുനിന്ന് പിടികൂടി സംസ്കരിച്ച് സൂക്ഷിച്ച കടൽവെള്ളരി പിടിക്കപ്പെടുമെന്നായപ്പോൾ പ്രതികൾ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കപ്പൽമാർഗം ശ്രീലങ്കയിൽ എത്തിച്ചശേഷം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സംശയിക്കുന്നു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ എ.ടി. ദാമോദർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അബ്ദുൽറഹീം എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കടൽവെള്ളരികളെ പിടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു.
കടൽ െവള്ളരി
വെള്ളരിയുടെ ആകൃതിയിലുള്ള കടൽജീവിയാണ് സീ കുക്കുംബർ എന്ന് വിളിക്കപ്പെടുന്ന കടൽവെള്ളരി. ഏറെ ഔഷധമൂല്യം കൽപിക്കപ്പെടുന്ന ഇവക്ക് ചൈനയടക്കം തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ്. ആഴക്കടലിൽ പവിഴപ്പുറ്റുകൾക്കിടയിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.