Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രൈമറി സ്​കൂളുകളും...

പ്രൈമറി സ്​കൂളുകളും തുറന്നു; ലക്ഷദ്വീപിൽ പഠനം പൂർണതോതിൽ

text_fields
bookmark_border
പ്രൈമറി സ്​കൂളുകളും തുറന്നു; ലക്ഷദ്വീപിൽ പഠനം പൂർണതോതിൽ
cancel

കൊച്ചി: കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ കവരത്തി ഒഴികെ ദ്വീപുകളിൽ പ്രൈമറി ക്ലാസുകളിലും പഠനം പുനരാരംഭിച്ചു. രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ഏക പ്രദേശമാണ്​ കേന്ദ്ര ഭരണമേഖലയായ ലക്ഷദ്വീപ്​. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറ കോവിഡ്​ കേസ്​ പട്ടികയിലും ലക്ഷദ്വീപ്​ ഇടം പിടിച്ചിട്ടില്ല. എല്ലാ ദ്വീപിലും ആറ്​ മുതൽ 12 വരെ ക്ലാസുകളിൽ കഴിഞ്ഞ മാസം പഠനം തുടങ്ങി. കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്​ അധ്യയനം.

രണ്ട്​, നാല്​, ആറ്​, എട്ട്​ ക്ലാസുകൾക്ക്​ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ഒന്ന്​, മൂന്ന്​, അഞ്ച്​, ഏഴ്​ ക്ലാസുകളിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും രാവിലെ പത്ത്​ മുതൽ ഉച്ചക്ക്​ ഒന്ന്​ വരെയാണ്​ പഠനം. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഒമ്പത്​, 11 ക്ലാസുകലെ വിദ്യാർഥികൾക്ക്​ ഉച്ചകഴിഞ്ഞ്​ രണ്ട്​ മുതൽ വൈകിട്ട്​ അഞ്ച്​ വരെയും പത്ത്​, 12 ക്ലാസുകാർക്ക്​ രാവിലെ പത്ത്​ മുതൽ ഉച്ചക്ക്​ ഒന്ന്​ വരെയും ക്ലാസ്​ ഉണ്ടായിരിക്കുമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അധികൃതർ അറിയിച്ചു. ഓരോ ക്ലാസിനും നാല്​ പീരിയഡ്​ വീതമാണ്​ ക്രമീകരിച്ചിട്ടുള്ളത്​. വെള്ളിയാഴ്​ചകളിലും ദേശീയ അവധി ദിനങ്ങളിലും മാത്രമായിരിക്കും സ്​കൂളിന്​ ഒഴിവ്.​ അക്കാദമിക്​ കലണ്ടറിലെ മറ്റെല്ലാ അവധികളും റദ്ദാക്കി.

സ്​കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യില്ല, എന്നാൽ, വിദ്യാർഥികൾക്ക്​ ഭക്ഷ്യക്കിറ്റ്​ നൽകുന്നത്​ തുടരും. നഴ്​സറി ക്ലാസുകളിലെ പഠനം സംബന്ധിച്ച്​ പിന്നീട്​ തീരുമാനമെടുക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും തെർമൽ സ്​കാനിങിന്​ ശേഷമായിരിക്കും​ പ്രവേശനം. സമൂഹ അകലം പാലിച്ചാണ്​ കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്​. എല്ലാ രക്ഷിതാക്കളും സമ്മതപത്രം നൽകണം. വിദ്യാർഥികളും അധ്യാപകരും മാസ്​ക്​ ധരിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openinglakshadweep
News Summary - Lakshadeep school opening
Next Story