നിർണായക ചർച്ചകളുമായി ലക്ഷദ്വീപ് ഭരണകൂടം; ചരക്കുനീക്കം മംഗളൂരുവിലേക്ക്
text_fieldsകൊച്ചി: ചരക്കുനീക്കം ബേപ്പൂരിൽനിന്ന് മംഗളൂരുവിൽ പറിച്ചുനടുന്നതിനുള്ള നിർണായക ഇടപെടലുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ലക്ഷദ്വീപ് കലക്ടർ അസ്കർ അലി, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ്, തുറമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം മംഗളൂരുവിലെത്തി. ചരക്കുനീക്കം പൂർണമായി മംഗളൂരുവിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
മംഗളൂരുവിലെ ന്യൂ പോർട്ട്, ഓൾഡ് പോർട്ട് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ചർച്ച നടത്തിയത്. മംഗളൂരുവിലേക്ക് മാറ്റുമ്പോൾ ഒരുക്കേണ്ട ക്രമീകരണങ്ങൾ, അതിനുവേണ്ട നടപടികൾ, കപ്പൽ ഗതാഗതം എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്തത്.
രണ്ടാം ഘട്ട ചർച്ചക്കൊടുവിൽ അവസാന തീരുമാനമെടുക്കും. ഏറ്റവും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. കേരളവുമായുള്ള ചരിത്രപരമായ ബന്ധമാണ് ചരക്കുനീക്കം മംഗളൂരുവിലേക്ക് മാറ്റുന്നതിലൂടെ അവസാനിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി. ബേപ്പൂരിലേതിനെക്കാൾ കൂടുതൽ വേഗം ചരക്ക് നിറക്കലും യാത്രയും സാധ്യമാകുമെന്നാണ് ഇതിനുള്ള ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.