സർക്കാർ ഭൂമിയിലെന്ന് ആരോപണം; മദ്റസക്ക് ലക്ഷദ്വീപ് ഭരണകൂടത്തിൻെറ നോട്ടീസ്
text_fieldsകൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത നിർമാണമെന്ന് ആരോപിച്ച് മദ്റസക്ക് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അൽ മദ്റസത്തുൽ ഉലൂമിയക്കാണ് ഡെപ്യൂട്ടി കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. 1965ലെ ലക്ഷദ്വീപ് ലാൻഡ് റവന്യൂ ആൻഡ് ടെനൻസി റെഗുലേഷൻ മറികടന്ന് കൈയേറിയാണ് നിർമാണം നടന്നിരിക്കുന്നതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
കെട്ടിടം അനധികൃതമല്ലെന്ന് വാദമുണ്ടെങ്കിൽ ഈ മാസം 26നുമുമ്പ് മറുപടി നൽകണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതുപ്രകാരം മറുപടി ലഭിച്ചില്ലെങ്കിൽ എതിർപ്പില്ലെന്ന് കണക്കാക്കി മുൻകൂട്ടി അറിയിക്കാതെ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
മദ്റസ പ്രസിഡൻറിെൻറ പേരിലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. വർഷങ്ങളായി ഇവിടെ സ്ഥിതിചെയ്യുന്നതാണ് മദ്റസയെന്ന് ലക്ഷദ്വീപ് നിവാസികൾ പറഞ്ഞു. വിഷയത്തിൽ പരിശോധനകൾ നടത്തിയശേഷം നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കോഓഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.
അതേസമയം, അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി കൽപേനി ദ്വീപിലും ഏതാനും ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.