ലക്ഷദ്വീപിന്റെ നിയമപരിധി കേരളത്തിൽനിന്ന് കർണാടക ഹൈകോടതിയിലേക്ക് മാറ്റാൻ നീക്കം
text_fieldsകൊച്ചി/ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിെൻറ നിയമ പരിധി കേരള ഹൈകോടതിയിൽനിന്ന് കർണാടക ഹൈകോടതിയിലേക്ക് മാറ്റാൻ നീക്കം. ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ഭരണ നടപടികൾ ചോദ്യം ചെയ്ത് നിരവധി ഹരജികൾ ഹൈകോടതിയിൽ എത്തിയ സാഹചര്യത്തിലാണ് ഇതെന്ന് പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 11 റിട്ട് അടക്കം 23 ഹരജികളാണ് ഈ വർഷം ഫയൽ ചെയ്തത്. ലക്ഷദ്വീപ് പൊലീസിേൻറയും പ്രാദേശിക ഭരണകൂടത്തിേൻറയും നടപടികൾ ചോദ്യംചെയ്തും ഹരജികൾ എത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ കോവിഡ് നിയമങ്ങളിൽ വരുത്തിയ മാറ്റം, പുതിയ ഗുണ്ടാ നിയമം, മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കൽ തുടങ്ങിയ വിവാദ നടപടികളാണ് പ്രധാനമായും ചോദ്യംചെയ്യപ്പെട്ടത്.
അതിനിടെ, ലക്ഷദ്വീപിനെ കർണാടകയിലേക്ക് മാറ്റാൻ ശിപാർശയെന്ന പ്രചാരണം വാസ്തവവിരുദ്ധെമന്ന് കലക്ടർ അസ്കർ അലി. അത്തരത്തിലൊരു നീക്കവും നടന്നിട്ടില്ലെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.അതേസമയം, ഒരു പ്രദേശത്തിെൻറ നിയമ പരിധി മാറ്റാൻ പാർലമെൻറിൽ നിയമം പാസാക്കണമെന്നാണ് വ്യവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 241 പ്രകാരം പാർലെമൻറ് പാസാക്കുന്ന നിയമം വഴി മാത്രമേ ഒരു പ്രദേശത്തിന് കോടതിയെ നിശ്ചയിച്ച് നൽകാനാകൂ. കർണാടക ഹൈകോടതിയിലേക്ക് നിയമ പരിധി മാറ്റാനുള്ള നീക്കം അഡ്മിനിസ്ട്രേറ്റർ പദവിയുടെ ദുരുപയോഗമാണെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. ദ്വീപ് നിവാസികളുടെ മാതൃഭാഷ മലയാളമാണ്. കേരള ആൻഡ് ലക്ഷദ്വീപ് ഹൈകോടതി എന്നാണ് കേരള ഹൈകോടതിയുടെ പേരെന്നതും ഓർക്കണം. പട്ടേലിന് മുമ്പ് 36 അഡ്മിനിസ്ട്രേറ്റർമാർ ലക്ഷദ്വീപിൽ ഉണ്ടായിട്ടുണ്ട്. അവരാരും ഇങ്ങെന ചിന്തിച്ചിട്ടില്ലെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
കോടതി രേഖകൾ മലയാളത്തിലായിരിക്കെ എങ്ങനെയാണ് ഹൈകോടതി മാറ്റാൻ കഴിയുകയെന്ന് ലക്ഷദ്വീപിലെ പ്രമുഖ അഭിഭാഷക സി.എൻ നൂറുൽ ഹിദ്യ ചോദിച്ചു. ഇത് നീതിനിഷേധത്തിലേക്ക് നയിക്കും. കേരള ഹൈകോടതി 400 കി.മീറ്റർ അകലെയാണെങ്കിൽ കർണാടക ഹൈകോടതി 1000 കിേലാ മീറ്റർ ദൂരെയാണ്-ഹിദ്യ പറഞ്ഞു. കോടതി മാറ്റം ഖജനാവിന് വൻ നഷ്ടമുണ്ടാക്കുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.