ലക്ഷദ്വീപ്: കച്ചവട നയങ്ങളോട് എതിർപ്പ് –എൻ.വൈ.സി
text_fieldsകൊച്ചി: ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നത് വർഗീയപ്രശ്നമല്ലെന്ന് എൻ.വൈ.സി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി അറഫ മിറാജ്. ഇവിടെ അഡ്മിനിസ്ട്രേറ്റർമാരായി മുമ്പും ബി.െജ.പിക്കാരെത്തിട്ടുണ്ട്. കച്ചവടബുദ്ധിയോടെ ദ്വീപിനെ സമീപിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ നയങ്ങളെയാണ് എതിർക്കുന്നത്. ലക്ഷദ്വീപിലെ െഡയറി ഫാമുകൾ പൂട്ടാനുള്ള തീരുമാനമുൾപ്പെടെ അങ്ങനെ രൂപപ്പെടുത്തിയതാണ്. അമുൽ ഉൽപന്നങ്ങൾ ഇവിടേക്ക് എത്തിക്കാൻ കപ്പലിൽ കയറ്റിയതും ദ്വീപിൽ െഡയറി ഫാമുകൾ പൂട്ടാൻ ഉത്തരവിറക്കിയതും ഒരുമിച്ചായിരുന്നു. അമുൽ ഡയറക്ടർ ബോർഡ് അംഗംകൂടിയാണ് പട്ടേലെന്നത് ചേർത്തുവായിക്കുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകും.
മുമ്പ് ഇദ്ദേഹം അഡ്മിനിസ്ട്രേറ്ററായിരുന്ന ദാദ്ര-നാഗർഹവേലിയിലും സമാനമായിരുന്നു ഇടപെടൽ. അദ്ദേഹത്തെ ഫോൺ ചെയ്തെന്ന് പറഞ്ഞുപോലും വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയാണ്. എത്രയും വേഗം അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അറഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.