ലക്ഷദ്വീപ്: പ്രതിഷേധസമരത്തിന് കൊച്ചിയിൽ തുടക്കം
text_fieldsകൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി. ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകർത്ത് സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നിഷ്ക്രിയമാക്കി ചർച്ചപോലും നടത്താതെ പുതിയ നയങ്ങൾ അടിച്ചേൽപിക്കുകയാണ്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള, കുറ്റകൃത്യങ്ങൾ അപൂർവവുമായ ലക്ഷദ്വീപിൽ ഗുണ്ട ആക്റ്റ് നടപ്പാക്കാൻ ശ്രമിക്കുന്നതും ദുരൂഹമാണെന്ന് ഈഡൻ ആരോപിച്ചു.
വിലിങ്ടൺ ഐലൻഡിലെ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത തുണികൊണ്ട് കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യൂത്ത് കോൺഗ്രസ് നാഷനൽ കോഓഡിനേറ്റർ ദീപക് ജോയ്, സംസ്ഥാന ഭാരവാഹികളായ ജിേൻറാ ജോൺ, മനു ജേക്കബ്, ജില്ല ഭാരവാഹികളായ കെ.പി. ശ്യാം, ടിബിൻ ദേവസി, സിജോ ജോസഫ്, വിഷ്ണു ദിലീപ്, നിതിൻ, അനീഷ് എന്നിവർ പങ്കെടുത്തു. മറ്റുചില സംഘടനകളും ഓഫിസിനുമുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു
രാഷ്ട്രപതിക്ക് കത്തയച്ചും പ്രതിഷേധിച്ചും നേതാക്കൾ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനങ്ങള്‍ അവിടത്തെ സാമൂഹികസാഹചര്യത്തെ തകര്‍ക്കുന്നതാണ്. ഇന്നേവരെ ആരും ചെയ്യാത്ത നടപടികളാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനാൽ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിച്ച് പ്രശ്നത്തിലിടപെടാൻ കേന്ദ്ര ഗവണ്‍മെൻറും രാഷ്ട്രപതിയും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ് സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. ആറു മാസമായി ചുമതലയിലുള്ള അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ജനങ്ങളുടെ സവിശേഷ സംസ്കാരത്തെ തകര്‍ക്കുന്നവയും നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്നവയുമാണ്. അതിനാല്‍ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കിയതിനെതുടര്‍ന്ന് ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിന്‍വലിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയതാൽപര്യങ്ങള് പരിഗണിച്ച് പ്രഫുല്‍ ഖോദ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിനെതുടര്ന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ് ധമായതെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.