കപ്പൽയാത്ര മംഗളൂരുവിലേക്ക്: നടപടികളുമായി ലക്ഷദ്വീപ്
text_fieldsകൊച്ചി: കേരള ബന്ധം വിച്ഛേദിച്ച് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം മംഗളൂരുവിലേക്ക് മാറ്റാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ നടപടികൾ മുന്നോട്ട്. പ്രതിഷേധങ്ങൾ വ്യാപകമാകുമ്പോഴും പദ്ധതി വൻ േനട്ടമാണെന്ന് ന്യായീകരിച്ച് അഡ്മിനിസ്ട്രേഷൻ രംഗത്തുവന്നു. ചരിത്രപരമായ തീരുമാനമാകും ഇതെന്നാണ് അവകാശവാദം.
അമിനി, കിൽത്താൻ, കടമത്ത്, ബിത്ര അടക്കമുള്ള ദ്വീപുകാർക്ക് പണവും സമയവും ലാഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഭരണകൂടത്തിെൻറ വിശദീകരണം. ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷെൻറ ഉടമസ്ഥതയിലുള്ള തിന്നക്കര കാർഗോ ബാർജ് കപ്പൽ മംഗളൂരു മുതൽ കിൽത്താൻ, കടമത്ത്, ചെത്ത്ലത്ത് ദ്വീപുകൾ വരെയുള്ള യാത്ര പൂർത്തിയാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ അവശ്യസാധനങ്ങൾ കയറ്റി ദ്വീപുകളിലെത്താൻ കപ്പലിന് കഴിഞ്ഞു.
ബേപ്പൂരിലേതിെനക്കാൾ സമയവും സൗകര്യവും ഇവിടെയാണെന്നും അഡ്മിനിസ്ട്രേഷൻ അവകാശപ്പെടുന്നു. സുരക്ഷയും സംവിധാനങ്ങളും മംഗളൂരുവിലാണ് കൂടുതലെന്നും അവർ ന്യായീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.