അശാസ്ത്രീയ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ അശാസ്ത്രീയ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ തിങ്കളാഴ്ച വീണ്ടും പ്രതിഷേധമുയരും. നിരവധി വ്യത്യസ്ത സമരങ്ങൾക്ക് നേതൃത്വം നൽകിയ ദ്വീപ് നിവാസികൾ സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ ആഹ്വാന പ്രകാരം ഓലമടൽ സമരവുമായാണ് രംഗത്തെത്തുന്നത്. രാവിലെ ഒൻപത് മുതൽ പത്ത് മണി വരെ വീടുകളിൽ സ്വന്തം പറമ്പിലെ ഓലയും മടലും നിരത്തിയിട്ട് അതിന് മുകളിലിരുന്ന് ജനങ്ങൾ സമരം ചെയ്യും.
ചവറ് സംസ്കരണത്തിന് സംവിധാനം ഒരുക്കുക, പിഴ നിർത്തലാക്കുക, ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് സ്വന്തം എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരിക്കും പ്രതിഷേധം. ഓലയും മടലുമടക്കമുള്ളവ പരിസരങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ മാലിന്യ സംസ്കരണം നടത്താത്തതിന് നടപടിയെടുക്കുമെന്ന അധികൃതരുടെ ഉത്തരവിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാതെയുള്ള ഉത്തരവ് അശാസ്ത്രീയമാണെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു. ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരാഹാരവും കരിദിനാചരണവുമടക്കമുള്ള സമരങ്ങൾ ഇതിനോടകം ലക്ഷദ്വീപിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.