ഹോസ്റ്റൽ മുറിയിൽ ലക്ഷദ്വീപ് വിദ്യാർഥിക്ക് ക്രൂര മർദനം; ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ മർദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറിയിൽ അതിക്രമിച്ചു കയറി മൂന്നാം വർഷ വിദ്യാർഥിയെ മർദിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെയുമാണ് കേസെടുത്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിരന്തരമായി നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രതികൂട്ടിലാണ്.
നേരത്തെ ഭിന്ന ശേഷിക്കാരനായ വിദ്യാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. ഭിന്നശേഷിക്കാരനായ രണ്ടാംവർഷ ബിരുദ വിദ്യാർഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനും സുഹൃത്ത് അഫസ്ലിനുമാണ് എസ്.എഫ്.ഐ പ്രവർത്തരുടെ മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.