പ്രതിഷേധം ശമിപ്പിക്കാൻ ലക്ഷദ്വീപ് ബി.ജെ.പി നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsകൊച്ചി: ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബി.ജെ.പി നേതാക്കളെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ നിലപാടാണ് ലക്ഷദ്വീപ് ബി.ജെ.പി കൈക്കൊണ്ടിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്രത്തിന് കത്തയക്കുകയും സർവകക്ഷി യോഗത്തിലടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിളിപ്പിച്ചിരിക്കുന്നതാണെന്നാണ് വിവരം.
സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻറ് കെ.പി. മുത്തുക്കോയ എന്നിവരാണ് ഡൽഹിക്ക് തിരിച്ചത്. ഡൽഹിയിൽനിന്ന് തങ്ങളെ ചർച്ചക്ക് ക്ഷണിക്കുകയായിരുെന്നന്നും ദ്വീപിലെ യഥാർഥ സാഹചര്യങ്ങൾ നേതൃത്വത്തിന് മുന്നിൽ വിശദീകരിച്ച് നിലപാട് അറിയിക്കുമെന്നും അവർ പറഞ്ഞു.
ഇവരുമായി ദേശീയ നേതൃത്വം തിങ്കളാഴ്ച ചർച്ച നടത്തും. അമിത് ഷാ നേരിട്ട് ഇവരെ കണ്ടേക്കുെമന്നും സൂചനയുണ്ട്. ലക്ഷദ്വീപിെൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയാണ് ചർച്ചക്ക് മുൻകൈയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.