രാമനെ കടലിൽ തള്ളിയിടാൻ ലക്ഷ്മണന് തോന്നി, ആ ചിന്ത തെക്കൻ കേരളത്തിന്റെ പ്രശ്നം -സുധാകരൻ
text_fieldsതിരുവനന്തപുരം: തെക്കൻ കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പരാമർശം. അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായിരിക്കുന്നത്.
രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു ചിന്തവന്നു. എന്നാൽ തൃശൂരിൽ എത്തിയതോടെ ലക്ഷ്മണന്റെ ചിന്ത മാറി. പിന്നീട് അങ്ങനെ ചിന്തിച്ച് പോയതിൽ ലക്ഷ്മണന് കുറ്റബോധവുമുണ്ടായി. പക്ഷെ ഇത് മനസ്സിലായ രാമന്‍ ലക്ഷ്മണനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. 'ഞാന്‍ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നുമായിരുന്നു രാമന്‍ പറഞ്ഞതെന്നുമായിരുന്നു സുധാകരന്റെ പരാമർശം.
അഭിമുഖത്തിൽ തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും രാഷ്ട്രീയക്കാരെ സംബന്ധിച്ച ചോദ്യത്തിനാണ് സുധാകരൻ ഇങ്ങനെ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ധ്വനി ഉയർത്തുന്നതായിരുന്നു സുധാകരന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.