ലക്ഷ്മി നായര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ
text_fieldsകൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. പരാതിക്കാരെൻറയും പ്രതിയുെടയും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായും ചില രേഖകളുടെ േഫാറൻസിക് പരിശോധന ഫലം കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് കേസ് േമയ് 25ന് പരിഗണിക്കാനായി മാറ്റി.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നുള്ള തെൻറ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തിെൻറ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. തന്നെ മനഃപൂര്‍വം കേസിൽപെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അതേസമയം, ലക്ഷ്മി നായർക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുന്നതായി പൊലീസ് നേരേത്ത ഹൈകോടതിയില്‍ നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.