ലക്ഷ്മി നായരുടെ ഭാവി മരുമകളിൽ നിന്ന് മൊഴിയെടുക്കും
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ അനധികൃതമായി ഇന്‍േറണല്‍ മാര്‍ക്ക്ദാനം നടന്നുവെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതി ശിപാര്‍ശ. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായരില്‍ നിന്ന് മൊഴിയെടുക്കും. ഇന്‍േറണല്‍ മാര്‍ക്ക് ഘടന പരിഷ്കരിക്കാനും ശിപാര്‍ശ ചെയ്തു.ഈ റിപ്പോര്‍ട്ടാണ് സിന്‍ഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചത്.
ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ അനുരാധ പി. നായര്‍ നാലാം സെമസ്റ്ററില്‍ പഠിക്കുമ്പോള്‍ അനധികൃതമായി ഇന്‍േറണല്‍ മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ഥികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കുറഞ്ഞ ഹാജര്‍ മാത്രം ഉണ്ടായിരുന്നിട്ടും പരമാവധി ഇന്‍േറണല്‍ മാര്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ഇതില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.അന്വേഷണത്തിന്‍െറ ഭാഗമായി അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും. മാത്രമല്ല, തോന്നുംപടി ഇന്‍േറണല്‍ മാര്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്ന സാഹചര്യത്തിനും മാറ്റംവരുത്തും. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിന് വ്യക്തമായ ഘടന രൂപീകരിക്കണമെന്ന ശിപാര്‍ശയും ഉപസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.